ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം
നാഗർകോവിൽ: കന്യാകുമാരിയുടെ കടലിൽ അസ്തമയ സൂര്യൻ മറയുമ്പോൾ നാഗർകോവിലിലെ മാലിക്ബ്നു ദിനാർ നാമധേയത്തിലൊരുക്കിയ നഗരിയിൽ സമസ്തയുടെ നൂറാം വാർഷിക പ്രചാരണ ശതാബ്ദി സന്ദേശയാത്ര ചരിത്രത്തിന്റെ ഉദയമായി മാറി. സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള ദശദിന യാത്രയ്ക്കാണ് നാഗർകോവിലിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായത്.
സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരിൽനിന്ന് വ്യാഴാഴ്ച സമസ്തയുടെ പതാക ഏറ്റുവാങ്ങിയാണ് ജാഥാനായകൻ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നാഗർകോവിലിലെ ആദ്യ സ്വീകരണ കേന്ദ്രത്തിലെത്തിയത്. അറബി ബൈത്തുകളുടെ ഈണത്തിൽ, തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദഫ്മുട്ടിയാണ് ജാഥാ അംഗങ്ങളെ വേദിയിലേക്ക് ആനയിച്ചത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആയിരക്കണക്കിന് ആളുകൾ സംബന്ധിച്ചു.
കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലെലി പ്രാർഥന നടത്തി. തമിഴ്നാട് ജംഇയ്യതുൽ ഉലമ സഭ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷനായി. തമിഴ്‌നാട് മന്ത്രി ടി. മനോതങ്കരാജ് മുഖ്യാതിഥിയായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹഭാഷണം നടത്തി. നാഗർകോവിൽ മേയർ അഡ്വ. ആർ മഹേഷ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ സലാം ജലാലി സംസാരിച്ചു.
ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ശതാബ്ദി സന്ദേശം നൽകി. ഹാഫിള് സൈനുൽ ആബിദ് മള്ഹരി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് കന്യാകുമാരി ജില്ലാ പ്രസിഡന്റ് അബ്ദുൽഖാദിർ മന്നാനി നന്ദിയും പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹ്‌മാൻ മുസ്്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി മുസ്്‌ലിയാർ, ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസ്സൻ ഫൈസി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, ബഷീർ ഫൈസി ചീക്കൊന്ന്, അബ്ദുൽ ഗഫൂർ അൻവരി മുതൂർ, അലവി ഫൈസി കൊളപ്പറമ്പ്, ശരീഫ് ബാഖവി പാപ്പിനിശ്ശേരി, എൻ.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ പൈങ്കണ്ണിയൂർ, അബ്ദുസലാം ദാരിമി ആലംപാടി, ജാഥ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സഫ്വാൻ തങ്ങൾ കണ്ണൂർ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ടി.പി.സി തങ്ങൾ നാദാപുരം, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറശീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഫസൽ തങ്ങൾ മേൽമുറി, ഹാശിറലി ശിഹാബ് തങ്ങൾ, ഓ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ, നൗഫൽ തങ്ങൾ, ഫാരിസ് തങ്ങൾ, കെ.പി.പി തങ്ങൾ, പോഷക സംഘടനാ നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹിമാൻ മുസ്്‌ലിയാർ, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സുലൈമാൻ ദാരിമി ഏലംകുളം, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ സംബന്ധിച്ചു. സന്ദേശ യാത്ര ഇന്ന് കേരളത്തിലേക്ക് പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."