16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത
ജോധ്പൂർ: വിവാഹം നടക്കാത്തതിൻ്റെ പകയും അന്ധവിശ്വാസവും മൂലം 16 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ചവിട്ടിക്കൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. നാടോടി ദേവതയായ 'ഭൈരുവി'നുള്ള ബലിയെന്ന പേരിലാണ് കുഞ്ഞിൻ്റെ ഉറ്റ ബന്ധുക്കളായ നാല് സ്ത്രീകൾ ചേർന്ന് ഈ ക്രൂരകൃത്യം ചെയ്തത്.
ഭാര്യയുടെ സഹോദരിമാർ പ്രതികൾ
അറസ്റ്റിലായ നാല് സ്ത്രീകളും കുഞ്ഞിൻ്റെ അമ്മയുടെ സഹോദരിമാരാണ്. മഞ്ജു, ഗീത, മംമത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൻ്റെ ദാരുണമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കുഞ്ഞിൻ്റെ പിതാവിൻ്റെ പരാതിയിലാണ് പൊലിസ് നടപടി സ്വീകരിച്ചത്.
ഒക്ടോബർ 24 ന് ജനിച്ച ആൺകുഞ്ഞിൻ്റെ ഇവരുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കുഞ്ഞിനെ മടിയിൽ വെച്ച് മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെയും, ചുറ്റും ആളുകൾ ചേരുന്നതിൻ്റെയും ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈറലായത്.ഈ വീഡിയോയിൽ കണ്ട രണ്ട് സ്ത്രീകൾ ഭാര്യയുടെ സഹോദരിമാരാണെന്ന് കുഞ്ഞിൻ്റെ പിതാവ് പൊലിസിന് മൊഴി നൽകി."അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അവർ കുഞ്ഞിനെ എടുത്തു കൊണ്ടുപോയത്. ഞാൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല," പിതാവ് പൊലിസിനോട് പറഞ്ഞു.
പകയും അന്ധവിശ്വാസവും:
അറസ്റ്റിലായ നാല് സ്ത്രീകളും ഭൈരുവ് ദേവതയെ ആരാധിക്കുന്നവരാണ്. ഏറെക്കാലമായി വിവാഹാലോചനകൾ വന്നെങ്കിലും അതൊക്കെ മുടങ്ങിപ്പോയതിലുള്ള പകപോക്കലാണ് ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പിതാവിൻ്റെ ആരോപണം."തങ്ങൾക്ക് വിവാഹം നടക്കില്ലെന്ന് അവർ വിശ്വസിച്ചു. ഈ കുഞ്ഞിനെ ചവിട്ടിക്കൊന്നാൽ ദോഷം മാറിക്കിട്ടുമെന്ന അന്ധവിശ്വാസമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ," പിതാവ് വിശദീകരിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം ഊർജിതം:
ഈ ദുരാചാരം പ്രദേശത്ത് പതിവായി നടക്കുന്നതിൻ്റെ സൂചനകൾ ലഭിച്ചതായി പൊലിസ് അന്വേഷണത്തിൽ പറയുന്നു. കുഞ്ഞിൻ്റെ അമ്മയെ പൂട്ടിയിട്ടതും പിതാവിനെ തടഞ്ഞതും എല്ലാം പ്രതികളുടെ ആസൂത്രണത്തിൻ്റെ ഭാഗമാണെന്നും സംശയിക്കുന്നു. ജോധ്പൂർ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ഈ സംഭവം സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."