എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി.എല്‍.ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനീഷിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. നിലവില്‍ ബൂത്ത് ലെവര്‍ ഓഫിസറായി ജോലി ചെയ്യുന്നുണ്ട്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായി മറ്റു കാരണങ്ങളൊന്നുമില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അനീഷ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, ബി.എല്‍.ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.
A Booth Level Officer (BLO), Aneesh George (44), from Ettukudukka in Payyannur, Kannur, was found dead at his home on Monday morning. Police have registered a case of unnatural death and believe it to be a suicide. Aneesh, who was working as a peon at Kunnaru UP School and currently serving as a BLO, was reportedly under severe stress related to the ongoing Special Intensive Revision (SIR) of the voter list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."