തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ
തിരുവനന്തപുരം: ക്വാറം തികയാത്തതിനെ തുടർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ച തദ്ദേശസ്ഥാപനങ്ങളിൽ ഇന്നുമുതൽ വിവിധ ദിവസങ്ങളിലായി വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. എട്ടിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷർ രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട് മാത്രമേ നടക്കുകയുള്ളു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിൽ യു.ഡി.എഫ്. പ്രതിനിധിയായ പ്രസിഡന്റും വൈസ് പ്രസിഡന്റും പത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ യു.ഡി.എഫ്. പ്രതിനിധിയായ പ്രസിഡന്റുമാണ് തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവച്ചത്. തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ഇവർ വിജയിച്ചത്. ഇതേ തുടർന്നായിരുന്നു രാജി. ഇവരുടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ശേഷം കമ്മിഷൻ പുതിയ വിജ്ഞാപനമിറക്കുന്നത് വരെ തെരഞ്ഞെടുപ്പ് നീളും.
അതേസമയം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചു വോട്ടുചെയ്തവർക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ നടപടിയുണ്ടാകും. വിപ്പിന്റെ പകർപ്പ് തദ്ദേശസ്ഥാപന സെക്രട്ടറിക്കു നൽകുകയും അംഗം വിപ്പ് കൈപ്പറ്റിയതിന്റെ രസീതും സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് 10 ദിവസത്തിനകം ഹരജി നൽകിയാലാണ് ഇതുസംബന്ധിച്ച നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിക്കുക.
president and vice president elections resume in eight local bodies where they were previously postponed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."