HOME
DETAILS

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

  
December 29, 2025 | 2:54 AM

bird flu restrictions hit hotel industry in alappuzha

 

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തേ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. നടപടി ഹോട്ടല്‍ വ്യവസായത്തെ സാരമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍. കഴിഞ്ഞ ദിവസമാണ് കുട്ടനാട് ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഏകദേശം 20,000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തിരുന്നു.

ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ കര്‍ഷകരും ദുരിതത്തിലായി. ജില്ലാ ഭരണകൂടങ്ങള്‍ ഇടപെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് പുതിയ നടപടിയുമായി രംഗത്ത് വന്നത്. ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു നടപടി.

സീസണ്‍ കാലമായതിനാല്‍ ഇത് വ്യവസായത്തെ സാരമായി ബാധിക്കുമെന്ന വേവലാതിയിലാണ് ഹോട്ടലുടമകള്‍. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കുന്നതായിരിക്കും. വിഷയത്തില്‍ ജില്ലാ കലക്ടറുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

The Alappuzha district administration has banned chicken dishes in hotels after bird flu was confirmed in Kuttanad, prompting concerns and protests from hotel owners over severe business losses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  4 hours ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  4 hours ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  5 hours ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  5 hours ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  5 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  5 hours ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  5 hours ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  5 hours ago
No Image

ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

samastha-centenary
  •  5 hours ago
No Image

ക്രിസ്മസ് ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ബഹ്‌റൈനിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 hours ago