ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മുഖ്യ സൂത്രകാരനായ ഉമറിന്റെ സഹായിയായ അമീര്‍ റഷീദ് അലിയെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത് റഷീദ് അലിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് വേണ്ടി കാര്‍ വാങ്ങാനായി റഷീദ് അലി ഡല്‍ഹിയില്‍ എത്തിയെന്നും എന്‍.ഐ.എ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തി. സ്‌ഫോടനം നടത്താന്‍ ഉമര്‍, അമീര്‍ റഷീദ് അലിയുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസായിരുന്നു. കാര്‍ ഓടിച്ചത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഉമറാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തെളിവുകള്‍ക്കായി വാഹനം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, യുപി പൊലസ് സേനകളുമായും, വിവിധ ഏജന്‍സികളുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്,' എന്‍.ഐ.എ വക്താവ് പറഞ്ഞു.
nia arrests ameer rasheed ali, aide of umar, main conspirator in delhi blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."