HOME
DETAILS

ശൈത്യകാല ടൂറിസം: ആഗോളതലത്തിൽ ദുബൈ രണ്ടാമത്; ജിസിസിയിൽ ഒന്നാമത്

  
November 17, 2025 | 5:15 AM

dubai ranks second globally as top winter tourist destination

ദുബൈ: എംസി ട്രാവലിന്റെ കണക്കുകൾ പ്രകാരം, മികച്ച ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുബൈ ഗൾഫ് മേഖലയിൽ ഒന്നാമതും ലോകത്ത് രണ്ടാമതുമാണ്. ദുബൈയിലെ മികച്ച കാലാവസ്ഥ, തെളിഞ്ഞ ആകാശം, മികച്ച ആകർഷണങ്ങൾ എന്നിവ, തണുപ്പുകാലത്ത് സാഹസികത, വിനോദം എന്നിവ ആഗ്രഹിക്കുന്നവർക്ക് ദുബൈയെ ഏറ്റവും പ്രിയപ്പെട്ട ഒരിടമാക്കി മാറ്റുന്നു. 

മരുഭൂമിയിലെ സഫാരികളും, പർവത പാതകളും, ആഡംബര ഷോപ്പിംഗും, നല്ല ഭക്ഷണശാലകളും എല്ലാം ദുബൈയിൽ ഉണ്ട്. കൂടാതെ, ശൈത്യകാലത്ത് ഇവിടെ ധാരാളം ഉത്സവങ്ങൾ, കച്ചേരികൾ, കായിക മത്സരങ്ങൾ, കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയും നടക്കും.

പ്രകൃതിയുടെയും പുതുമയുടെയും ആതിഥ്യമര്യാദയുടെയും മികച്ച ഒരു സംയോജനമാണ് ദുബൈയിൽ കാണാൻ സാധിക്കുക. കൂടാതെ, നഗരത്തിന്റെ മനോഹരമായ കാഴ്ചകളും ദുബൈയെ യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ട ന​ഗരമാക്കി മാറ്റുന്നു. ദുബൈയിലെ ഏറ്റവും പ്രശസ്തമായ ചില ശൈത്യകാല ആകർഷണങ്ങൾ ചുവടെ കൊടുക്കുന്നു.‌

ഗ്ലോബൽ വില്ലേജ്

2025 ഒക്ടോബർ 15-നാണ് ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിച്ചത്, ഇത് 2026 മേയ് 10 വരെ തുടരും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ​ഗ്ലോബൽ വില്ലേജിൽ എത്തിയത്. ​ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. 

കഴിഞ്ഞ വർഷം, ഗ്ലോബൽ വില്ലേജ് അടിസ്ഥാന സൗകര്യങ്ങളിലും, ആകർഷണങ്ങളിലും വലിയ രീതിയിലുള്ള നവീകരണങ്ങളാണ് നടത്തിയത്. അതുല്യമായ ഉൽപ്പന്നങ്ങൾ, ഷോകൾ, ദേശീയ ഭക്ഷണവിഭവങ്ങൾ എന്നിവയാൽ സമ്പന്നമായ 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളും അവതരിപ്പിച്ചിരുന്നു. 

ദുബൈ മിറാക്കിൾ ഗാർഡൻ

പ്രകൃതിയെയും പൂക്കളെയും സ്നേഹിക്കുന്നവർക്ക് ദുബൈ മിറാക്കിൾ ഗാർഡൻ പ്രിയപ്പെട്ടതാണ്. മനോഹരമായ ശില്പങ്ങളും വർണ്ണാഭമായ പൂക്കളും ഇവിടെ കാണാം. എല്ലാ വർഷവും മെയ് മുതൽ സെപ്റ്റംബർ വരെ വേനൽക്കാലത്ത് ഗാർഡൻ അടച്ചിടും. സെപ്റ്റംബർ 29-നാണ് ​ഗാർഡൻ വീണ്ടും തുറന്നത്.

ഹത്ത വാദി ഹബ്

നഗരത്തിന് പുറത്ത് ഹജർ പർവതനിരകളിൽ സ്ഥിതി ചെയ്യുന്നു. ഹൈക്കിംഗ്, മൗണ്ടൻ ബൈക്കിംഗ്, അണക്കെട്ടിലെ കയാക്കിംഗ്, സിപ്പ്-ലൈനിംഗ് തുടങ്ങി നിരവധി ആകർഷണങ്ങളോടെ ശൈത്യകാലത്ത് ആസ്വദിക്കാൻ കഴിയുന്ന മികച്ച ഒരിടം.

ദുബൈ സഫാരി പാർക്ക്

2025 ഒക്ടോബർ 14-ന് ഏഴാം സീസണിനായി ദുബൈ സഫാരി പാർക്ക് വീണ്ടും തുറന്നു. വിവിധ പരിസ്ഥിതികളിൽ നിന്നും ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന മൃഗങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ആറ് സോണുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ 3,000- ത്തിലധികം മൃഗങ്ങളുണ്ട്. കുടുംബങ്ങൾക്ക് പ്രിയപ്പെട്ട ഇവിടെ പരിപാടികളും പ്രത്യേക പ്രദർശനങ്ങളും സംഘടിപ്പിക്കാറുണ്ട്.

ദുബൈ ഫൗണ്ടൻ

വിപുലമായ നവീകരണത്തിനായി ഏപ്രിൽ 19-ന് അവസാന ഷോയ്ക്ക് ശേഷം ഫൗണ്ടൻ അടച്ചിടുകയായിരുന്നു. മെച്ചപ്പെട്ട കൊറിയോഗ്രാഫി, ലൈറ്റിംഗ്, ശബ്ദ സംവിധാനങ്ങളോടെ ഒക്ടോബറിൽ ഫൗണ്ടൻ വീണ്ടും തുറക്കും.

വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഏറെ പ്രിയപ്പെട്ട ഫൗണ്ടൻ ദുബൈ മാളിനും ബുർജ് ഖലീഫയ്ക്കും സമീപമാണ് സ്ഥിതി ചെയ്യുന്നത്. വെള്ളം, സംഗീതം, വെളിച്ചം എന്നിവ സമന്വയിപ്പിക്കുന്ന മനോഹരമായ പ്രകടനങ്ങൾ എല്ലാ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെയാണ് ഇവിടെയെത്തിക്കുന്നത്. 

Dubai has secured the top spot in the Gulf region and ranks second globally as a preferred winter tourist destination, according to MC Travel statistics. The city's warm weather, luxurious attractions, and vibrant culture make it an ideal escape from chilly winter climates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  17 days ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'

uae
  •  17 days ago
No Image

യു.എ.ഇ കോർപറേറ്റ് നികുതി നിയമങ്ങൾ ലളിതമാക്കുന്നു; ഉപയോഗിക്കാത്ത ക്രെഡിറ്റുകൾക്ക് റീഫണ്ടും

uae
  •  17 days ago
No Image

തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം

Kerala
  •  17 days ago
No Image

പൊന്നിരട്ടിപ്പ്; 19 മാസം കൊണ്ട് സ്വർണവില അരലക്ഷത്തിൽനിന്ന് ഒരു ലക്ഷത്തിനടുത്ത്  

Kerala
  •  17 days ago
No Image

 വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; പുറത്താകുന്നവർ കൂടുന്നു; തിരികെ കിട്ടാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

Kerala
  •  17 days ago
No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  18 days ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  18 days ago
No Image

മെട്രോ നിർമ്മാണം: കൊച്ചിയിൽ വീണ്ടും പൈപ്പ് പൊട്ടി; കലൂർ സ്റ്റേഡിയം റോഡിൽ വെള്ളക്കെട്ട്, കോൺഗ്രസ് ഉപരോധം

Kerala
  •  18 days ago
No Image

ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ 'ആസ്‌ട്രേലിയയുടെ ഹീറോ' സുഖം പ്രാപിക്കുന്നു

International
  •  18 days ago