HOME
DETAILS

തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം

  
December 16, 2025 | 2:04 AM

disputes have started in the bjp after local body election

തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെച്ചൊല്ലി ബി.ജെ.പിയിൽ തർക്കം. കൊട്ടിഘോഷിച്ച് നടത്തിയ അവകാശവാദങ്ങൾ പാളിയതിന് മുഖ്യ ഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയാണെന്നും അദ്ദേഹത്തിന്റെ യാഥാർഥ്യബോധമില്ലാത്ത നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് ഒരുവിഭാഗം പരാതിപ്പെടുന്നത്. സുരേഷ്‌ഗോപിക്ക് ലീഡുണ്ടായിരുന്ന പല ഡിവിഷനുകളിലും അമിതപ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയവർ ദയനീയ പരാജയമേറ്റു വാങ്ങി. വെറും 8 സീറ്റിൽ മാത്രമാണ് ജയിച്ചത്. 26 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം.

കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ലോക്‌സഭാ മണ്ഡലത്തിൽ ഒരു വികസനപദ്ധതി പോലും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും വോട്ടർമാർ ക്ഷുഭിതരാണെന്നും പ്രാദേശികഘടകങ്ങൾ സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ഫ്‌ളൈഓവറുകൾ നിർമിക്കുമെന്നും മെട്രോ ട്രെയിൻ സർവിസ് കോയമ്പത്തൂരിലേക്കു നീട്ടുമെന്നുമുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കലുങ്കുചർച്ചയിലെ സുരേഷ്‌ഗോപിയുടെ നിലപാടുകൾ വോട്ടർമാർക്ക് അങ്ങേയറ്റം അസ്വീകാര്യമായി. പരാതിയുമായി എത്തിയവരെ അധിക്ഷേപിച്ചത് വോട്ടർമാർക്കിടയിൽ അമർഷമുണ്ടാക്കി. എയിംസ് വിഷയത്തിലും തൃശൂരിന് അനുകൂലമല്ല സുരേഷ് ഗോപിയുടെ നിലപാടുകൾ.

സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ അംഗീകരിച്ച് പ്രഖ്യാപിച്ച കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർഥി വി. ആതിരയെ പിൻവലിച്ച് അന്തരിച്ച ആർ.എസ്.എസ് നേതാവ് ജി. മഹാദേവന്റെ മകൾ ശ്രീവിദ്യയെ രംഗത്തിറക്കിയിട്ടും എൻ.ഡി.എയ്ക്കു പിടിച്ചുനിൽക്കാനായില്ല. അരണാട്ടുകരയിൽ മത്സരിച്ച കെ.ജി നിജി മൂന്നാംസ്ഥാനത്തേക്കു പോയി. 

after a poor performance in thrissur in local body election, disputes have started in the bjp; criticism says the union minister has become a burden because promises were not kept

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  8 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  8 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  8 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  8 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  8 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  8 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  8 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  8 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  8 days ago