യു.എ.ഇ കോർപറേറ്റ് നികുതി നിയമങ്ങൾ ലളിതമാക്കുന്നു; ഉപയോഗിക്കാത്ത ക്രെഡിറ്റുകൾക്ക് റീഫണ്ടും
ദുബൈ: കോർപറേഷനുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നികുതി സംബന്ധിച്ച 2022ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 47ലെ പ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്ത് യു.എ.ഇ സർക്കാർ പുതിയ ഫെഡറൽ ഡിക്രി-നിയമം പുറപ്പെടുവിച്ചു. കോർപറേറ്റ് നികുതി ബാധ്യതകൾ കണക്കാക്കാക്കാനും തീർപ്പാക്കാനും വ്യക്തമായ സംവിധാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മാറ്റങ്ങൾ യോഗ്യമായ ഇൻസെന്റിവുകളിൽ നിന്നും ഇളവുകളിൽ നിന്നും ഉരുത്തിരിഞ്ഞ ഉപയോഗ ശൂന്യമായ നികുതി ക്രെഡിറ്റുകൾക്ക് റീഫണ്ടുകൾ ക്ലെയിം ചെയ്യാനുള്ള ഒരു ഔപചാരിക പ്രക്രിയയും സ്ഥാപിക്കുന്നു.
ഭേദഗതിയനുസരിച്ച്, കോർപറേറ്റ് നികുതിയുടെ കണക്കുകൂട്ടലും സെറ്റിൽമെന്റും ശേഷിക്കുന്ന ബാധ്യതകൾ തീർപ്പാക്കുന്നതിന് മുമ്പ് ലഭ്യമായ ക്രെഡിറ്റുകളുടെയും ഇൻസെന്റിവുകളുടെയും ഉപയോഗത്തിന് മുൻഗണന നൽകുന്ന ഒരു നിർവചിക്കപ്പെട്ട ക്രമം പിന്തുടരും. നിയമത്തിലെ ആർട്ടിക്കിൾ 46 പ്രകാരം 'വിത്ത്ഹോൾഡിംഗ് ടാക്സ് ക്രെഡിറ്റ് ബാലൻസ് വഴി' ആദ്യം നികുതി ബാധ്യത നടപടിയാക്കും.
ബാക്കി തുകയുണ്ടെങ്കിൽ, ആർട്ടിക്കിൾ 47 പ്രകാരം ബിസിനസുകൾക്ക് ലഭ്യമായ വിദേശ നികുതി ക്രെഡിറ്റ് പ്രയോഗിക്കാൻ കഴിയും. ധനമന്ത്രിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ വ്യക്തമാക്കിയ മറ്റ് അംഗീകൃത പ്രോത്സാഹന, അല്ലെങ്കിൽ ആശ്വാസ ബാലൻസുകൾ ഉപയോഗിച്ച് കൂടുതൽ കുറവുകൾ പ്രയോഗിക്കുന്നതാണ്.
ബാധകമായ എല്ലാ ക്രെഡിറ്റുകളും ഉപയോഗിച്ചു കഴിഞ്ഞാൽ, നിലവിലുള്ള നിയമത്തിലെ ആർട്ടിക്കിൾ 48 അനുസരിച്ച് കുടിശ്ശികയുള്ള ഏതെങ്കിലും ശേഷിക്കുന്ന കോർപറേറ്റ് നികുതി അടയ്ക്കണം.
അംഗീകൃത പ്രോത്സാഹനങ്ങളുടെയോ ആശ്വാസങ്ങളുടെയോ ഫലമായി ഉപയോഗിക്കാത്ത നികുതി ക്രെഡിറ്റുകൾക്ക് പേയ്‌മെന്റുകൾ ക്ലെയിം ചെയ്യാൻ നികുതി വിധേയ സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ ആർട്ടിക്കിൾ അവതരിപ്പിക്കുന്നതാണ് ഭേദഗതിയുടെ പ്രധാന സവിശേഷതയെന്ന് ഇതുസംബന്ധിച്ച പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു. മന്ത്രിയുടെ ശുപാർശ പ്രകാരം പുറപ്പെടുവിക്കുന്ന തീരുമാനത്തിൽ വിവരിച്ചിരിക്കുന്ന നിർദിഷ്ട വ്യവസ്ഥകൾ, സമയ പരിധികൾ, അഡ്മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങൾ എന്നിവയ്ക്ക് ഇത് വിധേയമായിരിക്കും.
ഉപയോഗിക്കാതെ അവശേഷിക്കുന്ന നികുതി ആനുകൂല്യങ്ങളുടെ ഭാഗങ്ങൾ ധനസമ്പാദനം നടത്താൻ അനുവദിക്കുമ്പോൾ, നികുതി സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഈ മാറ്റം ബിസിനസ് സ്ഥാപനങ്ങൾക്ക് കൂടുതൽ വഴക്കം നൽകുന്നു.
അംഗീകൃത നികുതി ക്രെഡിറ്റ് ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അധികാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് (എഫ്.ടി.എ) നൽകുന്നു. ഡയരക്ടർ ബോർഡിന്റെ തീരുമാനത്തെത്തുടർന്ന്, കോർപറേറ്റ് നികുതി വരുമാനത്തിൽ നിന്നുള്ള തുകകൾ എഫ്.ടി.എ തടഞ്ഞു വയ്ക്കാം. ബാധകമാകുന്നിടത്ത് ടോപ് അപ് നികുതി പിരിവുകളിൽ നിന്ന് നിയമാനുസൃതമായ റീഫണ്ട് ക്ലെയിമുകൾക്ക് ഫണ്ട് നൽകാം.
ധനകാര്യ ഭരണവും അനുസരണവും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ബിസിനസ് സൗഹൃദ അന്തരീക്ഷം നിലനിർത്തുക എന്ന വിശാലമായ ലക്ഷ്യത്തെയും ഈ ഭേദഗതികൾ പിന്തുണയ്ക്കുന്നു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ഫെഡറൽ ഡിക്രി-നിയമം ഉടനടി പ്രാബല്യത്തിൽ വരും. ക്രെഡിറ്റ് അധിഷ്ഠിത ക്ലെയിമുകൾക്കുള്ള സമയ പരിധികളും യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്നതിനുള്ള തീരുമാനങ്ങൾ വരും മാസങ്ങളിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."