HOME
DETAILS

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

  
Web Desk
December 15, 2025 | 3:51 PM

ksrtc bus tire flies off while moving major disaster averted narrowly

അമ്പലപ്പുഴ: ദേശീയപാതയിൽ വളഞ്ഞവഴി എസ്.എൻ. കവല ജംഗ്ഷനിൽ ഇന്ന് പകൽ 11 മണിയോടെ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻ ചക്രം ഊരിത്തെറിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കോ കാൽനടയാത്രക്കാർക്കോ ആർക്കും പരിക്കേറ്റിട്ടില്ല.

തെക്ക് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 'പ്ലൈറ്റ്' (സസ്പെൻഷൻ ലീഫ് സ്പ്രിങ്) ഒടിഞ്ഞതിനെത്തുടർന്നാണ് ബസിന്റെ മുൻ ചക്രം ഊരിപ്പോയത്. ഇതോടെ നിയന്ത്രണം തെറ്റിയ ബസ് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

അപകടസമയത്ത് എസ്.എൻ. കവലയിലെ കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് നിരവധി വാഹനങ്ങൾ പ്രവേശിക്കാൻ കാത്തുനിന്നിരുന്നു. ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നത് ഈ വാഹനങ്ങളിലേക്ക് പാഞ്ഞു കയറുന്നത് ഒഴിവാക്കി. അതുകൊണ്ട് തന്നെ വലിയൊരു ദുരന്തമാണ് ഡിവൈഡറിൽ ഇടിച്ച് നിന്നതിലൂടെ ഒഴിവായത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തുടർന്ന് അധികൃതരെത്തി ബസ് മാറ്റാനുള്ള നടപടികൾ സ്വീകരിച്ച് ​ഗതാ​ഗത തടസ്സം നീക്കി.

 

 

A K.S.R.T.C. Fast Passenger bus narrowly escaped a major disaster when its front wheel detached and flew off the moving vehicle near Valanjavazhi S.N. Kavala Junction on the National Highway in Ambalappuzha around 11 AM today. The wheel detached after the 'plate' (leaf spring/suspension component) broke. The driver lost control, but the bus hit and stopped at a median divider, which prevented it from crashing into other vehicles entering the highway, thus averting a serious accident. No injuries were reported, although the incident caused a traffic jam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  2 hours ago
No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  2 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  2 hours ago
No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  3 hours ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  3 hours ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  3 hours ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  3 hours ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  4 hours ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  4 hours ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  4 hours ago