HOME
DETAILS

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

  
Web Desk
December 15, 2025 | 3:40 PM

centre axes gandhi from mgnrega name congress unleashes scathing criticism

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. പുതിയ ബിൽ ഇത് 125 ദിവസത്തെ വേതന തൊഴിലായി ഉയർത്താൻ ലക്ഷ്യമിടുന്നു. അവിദഗ്ദ്ധ കായിക ജോലികൾ ചെയ്യാൻ തയ്യാറുള്ള മുതിർന്നവർക്കാണ് ഈ ഉറപ്പ് ലഭിക്കുക.

ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ (റോഡുകൾ, പഞ്ചായത്ത് ഭവനങ്ങൾ), ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ സൃഷ്ടി, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയുൾപ്പെടെ നാല് പ്രധാന മേഖലകളിലാണ് പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ നിയമപ്രകാരം പദ്ധതിയുടെ സാമ്പത്തിക ബാധ്യത കേന്ദ്രവും സംസ്ഥാന സർക്കാരുകളും പങ്കിടും. മിക്ക സംസ്ഥാനങ്ങൾക്കും ഇത് 60:40 എന്ന അനുപാതത്തിലായിരിക്കും.

എംജിഎൻആർഇജിഎയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ നേതാവാണ് മഹാത്മാഗാന്ധി എന്ന് പറഞ്ഞ പ്രിയങ്ക, അദ്ദേഹത്തിൻ്റെ പേര് നീക്കം ചെയ്തതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചു.

"ഒരു പദ്ധതിയുടെ പേര് മാറ്റുമ്പോൾ സ്റ്റേഷനറികളിലും ഓഫീസുകളിലും മാറ്റങ്ങൾ വരുത്താൻ പണം ചെലവഴിക്കേണ്ടിവരും. ഇതിന്റെ പ്രയോജനം എന്താണ്? അവർ എന്തിനാണ് ഇത് ചെയ്യുന്നത്?" പ്രിയങ്ക ഗാന്ധി ചോദിച്ചു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ സമയം പാഴാക്കുകയാണ് എന്നും പ്രിയങ്ക വിമർശിച്ചു.

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും നീക്കത്തെ വിമർശിച്ചു രം​ഗത്തെത്തി. ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ്. സർക്കാർ നിസ്സാര മനോഭാവം കാണിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാഗാന്ധി രാമഭക്തനായിരുന്നു എന്നും അവസാന നിമിഷങ്ങളിൽ പോലും 'ഹേ റാം' എന്നാണ് ഉച്ചരിച്ചതെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. 'റാം' എന്ന വാക്ക് ഉപയോഗിക്കുന്നതിൻ്റെ മറവിൽ ഗാന്ധിജിയെ മാറ്റിനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

the indian central government is set to rename the mahatma gandhi national rural employment guarantee scheme, dropping the icon's name in a major rebrand. congress hit back hard, calling it a blatant disrespect to gandhi's legacy and rural poor's lifeline, urging reversal amid political storm over flagship welfare program's identity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  2 hours ago
No Image

നിയമന കത്ത് കൈമാറുന്നതിനിടെ യുവതിയുടെ നിഖാബ് വലിച്ചുനീക്കി നിതീഷ് കുമാർ; നീചമായ പ്രവൃത്തിയെന്ന് പ്രതിപക്ഷം

National
  •  3 hours ago
No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  3 hours ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  3 hours ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  3 hours ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  4 hours ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  4 hours ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  4 hours ago