പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉഗ്രൻ പരിപാടികൾ
ദുബൈ: 2026 പുതുവത്സരാഘോഷത്തിനായി ദുബൈ ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരാഘോഷത്തിനായി അതിഗംഭീര തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇത്തവണയും ഈ ആഘോഷരാത്രിയുടെ ശ്രദ്ധാകേന്ദ്രം ബുർജ് ഖലീഫ തന്നെയായിരിക്കും.
ബുർജ് ഖലീഫയിലെ പ്രശസ്തമായ വെടിക്കെട്ട്, ലൈറ്റ് ഷോ എന്നിവ ഇത്തവണയും ഉണ്ടാകും. ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രകടനം കൊറിയോഗ്രാഫി, ലേസർ പ്രയോഗം, സംഗീതം എന്നിവയുടെ മനോഹരമായ സംയോജനമായിരിക്കും.
ദുബൈയിലെ ആഘോഷങ്ങൾ മരുഭൂമി മുതൽ കടൽത്തീരം വരെ നീളും. പാം ജുമൈറയിലെ വെടിക്കെട്ട്, തീരദേശത്തെ ഡ്രോൺ ഷോകൾ, ഔട്ട്‌ഡോർ സംഗീത കച്ചേരികൾ, വിന്റർ മാർക്കറ്റുകൾ, ഗംഭീര അത്താഴവിരുന്നുകൾ തുടങ്ങിയവയെല്ലാം ഇത്തവണയും ഉണ്ടാകും.
ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ പുതുവത്സരാഘോഷങ്ങൾക്ക് വേദിയൊരുക്കുന്നതിൽ ദുബൈയിക്കുള്ള പേരും പെരുമയും നിലനിർത്തി തന്നെയായിരിക്കും ഇത്തവണത്തെയും ആഘോഷം. പുതു വർഷത്തെ സ്വാഗതം ചെയ്യാൻ, ദുബൈയുടെ തനത് ശൈലിയിൽ ജനങ്ങളെയെല്ലാം ഒരേ ആകാശത്തിന് കീഴിൽ ഒരുമിപ്പിക്കുന്ന ഒരു രാത്രിയായിരിക്കും ഇത്.
Dubai is all set to ring in the New Year with grandeur and splendor, and the Burj Khalifa is once again expected to be the main attraction. The city will host a range of events, including fireworks, concerts, and parties, making it an unforgettable experience for visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."