HOME
DETAILS

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

  
November 17, 2025 | 6:34 AM

emirates to roll out starlink wi-fi on 232 aircraft

ദുബൈ: വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് (Starlink) വൈ-ഫൈ സൗകര്യം ഒരുക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. 2025 നവംബറിൽ ബോയിംഗ് 777 വിമാനങ്ങളിൽ ഇത് ഘടിപ്പിച്ചു തുടങ്ങും, 2027 പകുതിയോടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും.

സൗജന്യമായി നൽകുന്ന ഈ സർവിസ്, യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടയിലും മികച്ച നിലവാരമുള്ള ഇന്റർനെറ്റ് ലഭ്യമാക്കും. ഇൻ-ഫ്ളൈറ്റ് കണക്റ്റിവിറ്റിയിൽ എമിറേറ്റ്സിന്റെ പ്രതിബദ്ധത ഇത് ഉറപ്പിക്കുന്നു.

സ്റ്റാർലിങ്ക് ഉള്ള ആദ്യ വിമാനം നവംബർ 23-ന് പറന്നുയരും

ദുബൈ എയർ ഷോയിൽ പ്രദർശിപ്പിച്ച ബോയിംഗ് 777-300ER (A6-EPF) ആണ് സ്റ്റാർലിങ്ക് സ്ഥാപിച്ച ആദ്യത്തെ എമിറേറ്റ്സ് വിമാനം. സ്റ്റാർലിങ്ക് ഉപയോഗിച്ചുള്ള ആദ്യത്തെ വാണിജ്യ യാത്രാ വിമാനം നവംബർ 23-ന് പുറപ്പെടും.

പ്രതിമാസം ഏകദേശം 14 വിമാനങ്ങളിൽ സ്റ്റാർലിങ്ക് സ്ഥാപിക്കാനാണ് എമിറേറ്റ്സ് ലക്ഷ്യമിടുന്നത്. 2026 ഫെബ്രുവരിയിൽ എയർബസ് A380 വിമാനങ്ങളിൽ ഇൻസ്റ്റലേഷൻ തുടങ്ങും. പരമാവധി കണക്റ്റിവിറ്റിയും കവറേജും ഉറപ്പാക്കാൻ ഓരോ ബോയിംഗ് 777-ലും രണ്ട് സ്റ്റാർലിങ്ക് ആന്റിനകളും, ഓരോ A380-ലും മൂന്ന് ആന്റിനകളും ഉണ്ടായിരിക്കും. ഒരു എയർലൈൻ A380-ൽ മൂന്ന് ആന്റിനകൾ സ്ഥാപിക്കുന്നത് ലോകത്ത് ആദ്യമായിട്ടാണ്.

എല്ലാ ക്ലാസ്സുകളിലും സൗജന്യ വൈ-ഫൈ

സ്റ്റാർലിങ്ക് സംവിധാനമുള്ള വിമാനങ്ങളിൽ എല്ലാ ക്ലാസ്സുകളിലെ യാത്രക്കാർക്കും വൈ-ഫൈ സൗജന്യമായി ഉപയോഗിക്കാം. ഇതിന് പണമോ   സ്കൈവാർഡ്സ് അംഗത്വമോ ആവശ്യമില്ല. യാത്രക്കാർക്ക് സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോളുകൾ എന്നിവയെല്ലാം ഭൂമിയിൽ ലഭിക്കുന്ന അതേ വേഗത്തിൽ വിമാനത്തിലും ചെയ്യാൻ സാധിക്കും. കൂടാതെ, 2025 ഡിസംബർ അവസാനത്തോടെ സ്റ്റാർലിങ്ക് വഴി ലൈവ് ടിവി സേവനവും ലഭ്യമാകും.

"ഞങ്ങളുടെ ഉപഭോക്താക്കൾക്ക് 'മികച്ച രീതിയിൽ പറക്കാൻ' (Fly Better) സാധിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാ​ഗമാണ് സ്റ്റാർലിങ്കുമായുള്ള പങ്കാളിത്തം. ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈ-ഫൈ ഞങ്ങൾ വിമാനങ്ങളിൽ എത്തിക്കുന്നു. തടസ്സമില്ലാതെ ജോലി ചെയ്യാനും, തത്സമയ ആശയവിനിമയത്തിനും, ഡിജിറ്റൽ അനുഭവങ്ങൾ മുടങ്ങാതെ ആസ്വദിക്കാനും ഇത് സഹായിക്കും." എമിറേറ്റ്സ് എയർലൈൻസ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് വ്യക്തമാക്കി. 

പുതിയ പ്രീമിയം ഇക്കോണമി കാബിനുകൾ, നവീകരിച്ച ബിസിനസ് ക്ലാസ്, പുതുക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടുകൾ, മികച്ച വിനോദ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന എമിറേറ്റ്സിന്റെ ഫ്ലീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമാണ് സ്റ്റാർലിങ്ക് ഇൻസ്റ്റലേഷനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Emirates is set to revolutionize in-flight connectivity with the introduction of Starlink's ultra-fast Wi-Fi service on its 232 Boeing 777 and A380 aircraft. Starting November 23, 2025, passengers can enjoy seamless, high-speed internet at 40,000 feet, with installation expected to be completed by mid-2027.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  4 days ago
No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  4 days ago
No Image

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

uae
  •  4 days ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  4 days ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  4 days ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  4 days ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  4 days ago