HOME
DETAILS

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

  
November 17, 2025 | 8:59 AM

German legend Lothar Matthaus has spoken out about Ronaldo and Messi

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോയെക്കുറിച്ചും മെസിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജർമൻ ഇതിഹാസ താരം ലോതർ മത്തയൂസ്. ഇരുവരും വ്യത്യസ്തരായായ താരങ്ങൾ ആണെന്നും എന്നാൽ കളി മികവ് കൊണ്ട് താൻ മെസിയുടെ ആരാധകനാണെന്നുമാണ് ജർമൻ ഇതിഹാസം പറഞ്ഞത്. 

മെസി റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവർ രണ്ട് പേരും വ്യത്യസ്തരായ താരങ്ങളാണ്. റൊണാൾഡോക്ക് ശാരീരികക്ഷമതയും കൂടുതലാണ്. മെസി ഏറ്റവും മിടുക്കനായ ആളാണ്. മെസിയുടെ ഫുട്ബോൾ കളിക്കുന്ന രീതി കാരണം ഞാൻ അദ്ദേഹേത്തിന്റെ ആരാധകനാണ്'' ലോതർ മത്തയൂസ് പറഞ്ഞു. 

നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

അതേസമയം 2026 ഫിഫ ലോകകപ്പിന് പോർച്ചുഗൽ യോഗ്യത നേടിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്ക് കീഴടക്കിയാണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. 2026 ലോകകപ്പിൽ കളത്തിൽ ഇറങ്ങുന്നതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Who is the better player between Cristiano Ronaldo and Lionel Messi has been a hotly debated topic in the world of football for two decades. Now, German legend Lothar Matthaus has spoken out about Ronaldo and Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 hours ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  2 hours ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 hours ago
No Image

ആർടിഎ ഫീസുകളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന സമൂഹ മാധ്യമ പരസ്യങ്ങൾ വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ  മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ 

National
  •  3 hours ago
No Image

സഞ്ജു സാംസൺ പടിയിറങ്ങി; ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെ ആര് നയിക്കും?

Cricket
  •  3 hours ago
No Image

പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉ​ഗ്രൻ പരിപാടികൾ

uae
  •  3 hours ago
No Image

 ബിഹാറില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പത്താമതും മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാര്‍

National
  •  4 hours ago
No Image

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

crime
  •  4 hours ago
No Image

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

uae
  •  4 hours ago

No Image

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ 'മറുപടി' നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ 

National
  •  5 hours ago
No Image

റോണാ ഇല്ലാതെ പോർച്ചുഗലിന് 9-1ന്റെ വമ്പൻ ജയം: 'ക്രിസ്റ്റ്യാനോക്ക് നൽകാൻ കഴിയാത്തത് മറ്റു താരങ്ങൾ ടീമിന് നൽകുന്നു ' – ബ്രൂണോ ഫെർണാണ്ടസിന്റെ തുറന്നുപറച്ചിൽ

Football
  •  6 hours ago
No Image

സാരിയുടെ പേരിൽ തർക്കം: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി കാമുകൻ

crime
  •  6 hours ago
No Image

ബി.എല്‍.ഒമാര്‍ക്ക് ഇനിയും വരുന്നുണ്ട് 'പണി'; ഫോം വിതരണം ചെയ്യലും തിരിച്ചു വാങ്ങലും മാത്രമല്ല, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം

Kerala
  •  7 hours ago