ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ
ജിദ്ദ: ജിദ്ദയിൽ പുതിയ ഇന്ത്യൻ ഹജ്ജ് കോൺസലായി സദാഫ് ചൗധരി ചുമതലയേറ്റു. ഇതാദ്യമായാണ് ഒരു വനിതാ ഐ.എഫ്.എസ് ഉദ്യോഗസ്ഥ ഹജ്ജ് കോൺസലായി ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേൽക്കുന്നത്. കോമേഴ്സ് വകുപ്പിന്റെ ചുമതല കൂടി സദാഫ് ചൗധരി വഹിക്കും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ബംഗ്ലാദേശ്−മ്യാൻമർ ഡെസ്കിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറിയായി സ്ഥലം മാറിപ്പോയ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജലീലിന്റെ പിൻഗാമിയായാണ്, 2021 ബാച്ച് ഐ.എഫ്.എസ് റാങ്ക് ജേതാവും ഫ്രാൻസിലെ മാഴ്സില്ലേയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയുമായിരുന്ന സദാഫ് ചൗധരി ജിദ്ദയിൽ എത്തിയത്.
അടുത്ത വർഷത്തെ ഇന്ത്യക്കാരുടെ ഹജ്ജ് നിർവഹണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ കോൺസൽ ജനറൽ എന്നിവർക്കൊപ്പം സദാഫ് ചൗധരിയും പങ്കാളിയാവും.
പ്രസ്, ഇൻഫർമേഷൻ, സാംസ്‌കാരിക വകുപ്പുകളുടെ കോൺസലായി ഹെഡ് ഓഫ് ചാൻസറി കൂടിയായ ഇമാം മെഹ്ദി ഹുസൈൻ ചുമതലയേറ്റു. പശ്ചിമ ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഇമാം ഹുസൈൻ എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ ഇന്ത്യൻ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Sadaf Chaudhary, an IFS officer, has taken charge as the new Haj Consul at the Indian Consulate in Jeddah, Saudi Arabia, marking a historic milestone as the first woman to hold this position. She will also oversee the Commerce department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."