ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷമാകുമെന്നും താപനിലയില്‍ സ്ഥിരമായ കുറവുണ്ടായതിനെത്തുടര്‍ന്ന് തണുപ്പ് അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പ്രവചിച്ചു. ഈ വര്‍ഷത്തെ അവസാന കാലാവസ്ഥാ പ്രവചനമാണിത്. മഴ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയ്ക്കുള്ള മറുപടി കൂടിയാണീ പ്രവചനം.
ദ്വീപുകളിലും ചില തീരദേശവടക്കന്‍ പ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെങ്കിലും വൈകുന്നേരം കനത്ത മഴ പെയ്യാനിടയില്ല. എന്നാല്‍, ശക്തമായ കാറ്റും ദൃശ്യപരതയിലെ കുറവും പ്രതീക്ഷിക്കാം. ഉള്‍പ്രദേശങ്ങളില്‍ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പം വര്‍ധിക്കും. ഇത് ജനുവരി 1ന് പുലര്‍ച്ചെ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള ഉയര്‍ന്ന സാധ്യത സൃഷിക്കുന്നു. അതിനാല്‍, പുലര്‍കാല യാത്ര ആസൂത്രണം ചെയ്യുന്നവര്‍ റോഡുകളില്‍ ജാഗ്രത പാലിക്കണം.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വായു മര്‍ദം നിലനില്‍ക്കുന്നതോടെ രാജ്യവ്യാപകമായി താപനില കുറയും. ദുബൈ, അബൂദബി തുടങ്ങിയ തീരദേശ നഗരങ്ങളില്‍ ശരാശരി ഉയര്‍ന്ന താപനില 21ത്ഥസെല്‍ഷ്യസിനും 24ത്ഥസെല്‍ഷ്യസിനുമിടയില്‍ ഉയരും. അതേസമയം, രാത്രിയിലെ താഴ്ന്ന താപനില 15° സെല്‍ഷ്യസ് മുതല്‍ 17° സെല്‍ഷ്യസ് വരെയാകും. മരുഭൂമികളിലെ ഉള്‍പ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും മെര്‍ക്കുറി ഏകദേശം 10° സെല്‍ഷ്യസ് മുതല്‍ 12° സെല്‍ഷ്യസ് വരെ താഴാം. ജബല്‍ ജയ്‌സ് പോലുള്ള പര്‍വത പ്രദേശങ്ങളില്‍ ഗണ്യമായി തണുപ്പ് അനുഭവപ്പെടുമെന്നും എന്‍.സി.എം അധികൃതര്‍ വ്യക്തമാക്കി.
പൊടിയും മണലും ഉയര്‍ത്തി മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. വാഹനമോടിക്കുന്നവര്‍ക്ക് ദൃശ്യപരത കുറയാനിതിടയാക്കും. അറേബ്യന്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും, ചെറിയ കപ്പലുകള്‍ക്കും സമുദ്ര സഞ്ചാരത്തിനും അപകടമുണ്ടാക്കുന്ന ഉയരത്തില്‍ തിരമാലകളടിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാത്രിയില്‍ കൂടുതല്‍ ശക്തമാകുന്നതിനാല്‍ ബോട്ട് യാത്രകള്‍ക്കും കടല്‍ത്തീര പരിപാടികള്‍ക്കും പ്രതികൂല സാഹചര്യം സൃഷ്ടിക്കപ്പെടാം. അതിനാല്‍, ജലയാത്രകള്‍ നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എന്‍.സി.എം മുന്നറിയിപ്പില്‍ പറഞ്ഞു.
National Center for Meteorology (NCM) has predicted partly cloudy weather in various emirates in the UAE today, with a steady drop in temperatures leading to colder weather.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."