HOME
DETAILS

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

  
Web Desk
November 18, 2025 | 4:24 PM

parents protest against english teacher for teaching spelling errors students learn farday and saterday in notebooks

റായ്പൂർ: അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ഗുരുതരമായ അക്ഷരത്തെറ്റുകളോടെ പഠിപ്പിക്കുന്ന ഒരു സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഛത്തീസ്ഗഡിലെ ഒരു സ്കൂളിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ വിദ്യാർഥികൾക്ക് 'Father' എന്നതിന് പകരം 'Farder' എന്നും 'Mother' എന്നതിന് പകരം 'mader' എന്നും എഴുതി പഠിക്കേണ്ട അവസ്ഥയിലാണ്.

ഛത്തീസ്ഗഡിലെ കോഗ്വാറിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിൽ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോയാണ് രക്ഷിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും ആശങ്കയുയർത്തുന്നത്. ബ്ലാക്ക് ബോർഡിൽ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ ഗുരുതരമായ അക്ഷരത്തെറ്റുകൾ വരുത്തുന്നതും, വിദ്യാർഥികൾ അത് അതേപടി ഏറ്റുപറയുകയും നോട്ട്ബുക്കുകളിലേക്ക് പകർത്തിയെഴുതുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അധ്യാപകൻ്റെ ഇംഗ്ലീഷ് പരിജ്ഞാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് തെറ്റുകൾ.

ദിവസങ്ങളുടെ പേരുകൾ പഠിപ്പിക്കുന്നത് 'Friday' എന്നതിന് പകരം 'Farday' എന്നും 'Saturday' എന്നതിന് പകരം 'Saterday' എന്നുമാണ് അദ്ദേഹം എഴുതി പഠിപ്പിച്ചത്. ശരീരഭാഗങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് 'nose' എന്നതിന് പകരം 'noge', 'ear' ന് പകരം 'eare', 'eye' ന് പകരം 'iey' എന്നിങ്ങനെയാണ് എഴുതിയത്.  'Father', 'Mother', 'Sister' തുടങ്ങിയ സാധാരണ വാക്കുകൾ പോലും തെറ്റിച്ച് യഥാക്രമം 'Farder', 'mader, 'sester' എന്നിങ്ങനെയാണ് കുട്ടികളെ അധ്യാപകൻ പഠിപ്പിച്ചത്.

ഈ പ്രൈമറി സ്കൂളിൽ 42 വിദ്യാർഥികളാണ് പഠിക്കുന്നത്. രണ്ട് അധ്യാപകരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഇതിൽ കമ്ലേഷ് പാണ്ടോ എന്ന അധ്യാപകൻ മദ്യപിച്ച് സ്കൂളിൽ വന്ന് ക്ലാസ് സമയത്ത് ഉറങ്ങാറുണ്ടെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. മറ്റേ അധ്യാപകനാണ് നിലവിലെ വീഡിയോയിലുള്ളയാൾ.

അധ്യാപകരുടെ ഈ പ്രവൃത്തികൾക്കെതിരെ നാട്ടുകാർ വിദ്യാഭ്യാസ വകുപ്പിനെയും പഞ്ചായത്തിനെയും ആവർത്തിച്ച് സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. വീഡിയോ വൈറലായതോടെ മാത്രമാണ് അധികൃതർ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയത്. "മാധ്യമങ്ങൾ വഴി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ വിശദമായ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ടും വസ്തുതകളും ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും," എന്നാണ് സംഭവത്തിൽ അധികൃതർ നൽകിയിട്ടുള്ള വിശദീകരണം.

 

A shocking video from a government primary school in Chhattisgarh, India, has gone viral, showing a teacher giving an English lesson with gross spelling errors. Students were captured copying mistakes like 'Farday' for Friday, 'Saterday' for Saturday, and 'Farder' for Father into their notebooks. Locals allege that one of the two teachers at the school often attends class drunk. Following public outcry after the video surfaced, authorities have initiated a detailed investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  2 hours ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 hours ago
No Image

സഊദി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ

uae
  •  2 hours ago
No Image

മുംബൈ കൈവിട്ട ഇതിഹാസ പുത്രന് സെഞ്ച്വറി; ഐപിഎല്ലിന് മുമ്പേ വമ്പൻ നേട്ടം

Cricket
  •  2 hours ago
No Image

'14-ാം വയസ്സിൽ ഈ സിക്സറുകൾ അസാധാരണം'; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ഒമാൻ താരങ്ങൾ; കൗമാര പ്രതിഭയുടെ വെടിക്കെട്ട് ഫോം

Cricket
  •  2 hours ago
No Image

കർണാടകയിൽ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

National
  •  2 hours ago
No Image

യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇനി തിരേക്കറിയ കാലം; സുഗമമായ ശൈത്യകാല യാത്രയ്ക്ക് ഈ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

uae
  •  2 hours ago
No Image

കളിക്കളത്തിൽ അവൻ റൊണാൾഡോയെയും നെയ്മറെയും പോലെയാണ്: സ്പാനിഷ് സൂപ്പർതാരം

Football
  •  2 hours ago
No Image

കുന്നത്തൂരിൽ സി.പി.ഐ.എമ്മിൽ കൂട്ടരാജി; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50-ലേറെപ്പേർ പാർട്ടി വിട്ടു

Kerala
  •  2 hours ago
No Image

നീണ്ട തടവുജീവിതം; പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വീണ്ടും അസം ഖാനെ ജയിലിലടച്ചു; രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയം

National
  •  3 hours ago