HOME
DETAILS

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

  
Web Desk
November 19, 2025 | 9:04 AM

kerala election commissioner says sir will not be extended and warns of criminal action for blocking blo work

തിരുവനന്തപുരം: കേരളത്തിലെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. 
കേരളത്തില്‍ 97 ശതമാനം എസ്.ഐ.ആര്‍ ഫോമുകളും ബി.എല്‍.ഒമാര്‍ വിതരണം ചെയ്ത് കഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും- രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. 

ബി.എല്‍.ഒമാര്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.എല്‍.ഒമാരുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കൂടി അഭിപ്രായം തേടണമെന്നും അദ്ദേഹം വ്യക്തമാക്കി. 

എസ്.ഐ.ആറിനെതിരായ ഹരജികള്‍ സുപ്രിം കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളും ഒരുമിച്ചാിരിക്കും സുപ്രിം കോടതി പരിഗണിക്കുകയെന്നാണ് സൂചന.

the kerala election commissioner has stated that the state’s sir process will not be extended and warned that strict criminal action will be taken against anyone obstructing the duties of blo officers. the announcement comes amid ongoing discussions over the revision process and its implementation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  an hour ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  an hour ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  2 hours ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  3 hours ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  3 hours ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  3 hours ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  3 hours ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  3 hours ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  3 hours ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  3 hours ago