കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ
അബൂദബി: സാമ്പത്തിക സഹകരണം വർധിപ്പിക്കാനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി പുതിയ കരാറിൽ ഒപ്പുവെച്ച് യുഎഇയും കാനഡയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പിട്ടത്. അബൂദബിയിലെ ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും, സഹകരണം മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. കൂടാതെ, പരസ്പരം താൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട യുഎഇ-കാനഡ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി (AI), ശുദ്ധ ഊർജ്ജം, കാലാവസ്ഥാ, വിദ്യാഭ്യാസം, സംസ്കാരം, സുസ്ഥിരത തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദും കാർണിയും താൽപ്പര്യം പ്രകടിപ്പിച്ചു.
പ്രാദേശിക, ആഗോള തലത്തിൽ വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണത്തിൻ്റെ ഒരു മാതൃകയാണ് യുഎഇ-കാനഡ ബന്ധമെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വികസനം, സമാധാനം, ബഹുമുഖ സഹകരണം എന്നിവയെ പിന്തുണയ്ക്കുന്ന വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കും പൊതുവായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ-കാനഡ ബന്ധങ്ങളിലെ പുരോഗതിയെ കാർണി അഭിനന്ദിച്ചു. ഇരുപക്ഷത്തിൻ്റെയും പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന മേഖലകൾ ശക്തിപ്പെടുത്താൻ കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
The United Arab Emirates (UAE) and Canada have signed an agreement to promote and protect investments, aiming to enhance economic cooperation and foster strategic investment partnerships. The agreement was signed by UAE President Sheikh Mohamed bin Zayed Al Nahyan and Canadian Prime Minister Mark Carney during their meeting in Abu Dhabi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."