സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ
റിയാദ് : സഊദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ ബിൻ റദാൻ അൽ റാഷിദ് അൽ വദാഇ അന്തരിച്ചു. 142 ആമത്തെ വയസ്സിൽ തലസ്ഥാന നഗരിയായ റിയാദിൽ വെച്ചായിരുന്നു അന്ത്യം. സഊദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സഊദി ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചവരിൽ അവസാന കണ്ണിയാണ് മരണപ്പെട്ട നാസഅൽ വദാഇ.
സഊദി രാഷ്ട്രത്തിന്റെ തുടക്കം മുതൽ രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ പുത്രന്മാരായ രാജാക്കന്മാരുടെ ഭരണകാലങ്ങൾ താണ്ടി നിലവിലെ രാജാവ് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് കാലഘട്ടം വരെ നീണ്ട സഊദി ഭരണ മാറ്റങ്ങൾക്ക് ഇദ്ദേഹം സാക്ഷിയായി വിശിഷ്ടമായ ഒരു പാരമ്പര്യവും സമ്പന്നമായ ജീവിതവും അവശേഷിപ്പിച്ചാണ് മരണം.
ധൈര്യം, ശാരീരിക ശക്തി, സൗമ്യ സ്വഭാവം, ജ്ഞാനം, അഭിപ്രായവ്യത്യാസങ്ങൾ അനുരഞ്ജിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയ്ക്ക് പുറമേ, കുലീനത, ധീരത, വിശ്വസ്തത എന്നിവയ്ക്ക് പേരുകേട്ടവനായിരുന്നു ശൈഖ് നാസർ ബിൻ റദാൻ അൽ റാഷിദ് അൽ വാദി. അത് അദ്ദേഹത്തെ അറിയുന്ന എല്ലാവരുടെയും സ്നേഹവും ആദരവും നേടിയെടുക്കാൻ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."