ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 വയസ്സുകാരി ലക്ഷ്മിക്കായുള്ള തിരച്ചിൽ ശക്തമാക്കി പൊലിസ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് കരമന കരിമുകൾ സ്വദേശിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാന്തതിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കണ്ടതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടി ട്രെയിൻ മാർഗ്ഗം എവിടെയെങ്കിലും പോയോ അതോ നഗരത്തിൽ തന്നെ ഉണ്ടോ എന്നാണ് പൊലിസ് ഇപ്പോൾ പരിശോധിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അനേഷണം നടത്തി വരികയാണ്. അതേസമയം, കുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടി സ്വമേധയാ വീടു വിട്ടിറങ്ങിയതാകാമെന്നാണ് പൊലിസിന്റെ നിഗമനം.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പൊലിസിനെയോ അല്ലെങ്കിൽ പൊലിസ് കൺട്രോൾ റൂമിലോ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
The Kerala Police have intensified their search for a 14-year-old girl, Lakshmi, who went missing from Thiruvananthapuram three days ago. A resident of Karimugal, Karamana, Lakshmi has been missing since early Friday morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."