പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം
കുവൈത്ത് സിറ്റി: പള്ളികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി വിവിധ ഗവർണറേറ്റുകളിലെ പള്ളി ഭരണസമിതികൾ. ഇമാമുമാർക്കും മുഅദ്ദിൻമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അൽ-സയാസ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.
നവംബർ 3-ന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി നൽകിയ കത്തിന്റെ (നമ്പർ 1374) അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രധാന നിർദ്ദേശങ്ങൾ:
മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം: ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ സർവിസസ് ഡിപ്പാർട്ട്‌മെൻ്റിന്റെ അനുമതിയില്ലാതെ പള്ളികളിൽ സിസിടിവി സംവിധാനങ്ങളോ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളോ സ്ഥാപിക്കാൻ പാടില്ല.
ഉത്തരവാദിത്തം ഇമാമിനും മുഅദ്ദിനും: മന്ത്രാലയത്തെ അറിയിക്കാതെ ക്യാമറകൾ സ്ഥാപിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് പള്ളികളിലെ ഇമാമിനും മുഅദ്ദിനും ആയിരിക്കും.
മുൻപ് സ്ഥാപിച്ചവ റിപ്പോർട്ട് ചെയ്യണം: അതേസമയം, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരത്തെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉണ്ടെങ്കിൽ, അവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇത് വിവരങ്ങൾ പുതുക്കുന്നതിനും നിയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്.
Mosque administration committees in various governorates have issued a circular instructing Imams and Muezzins to comply with new guidelines regarding the installation of CCTV cameras in mosques.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."