വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ
വഡോദര: ഏകദിനത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഓപ്പണർ എന്ന റെക്കോർഡാണ് ഹിറ്റ്മാൻ കൈപ്പിടിയിലാക്കിയത്.
ന്യൂസിലാൻഡിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ രണ്ട് സിക്സുകൾക്ക് പിന്നാലെയാണ് ഈ നേട്ടം രോഹിത്തിനെ തേടിയെത്തിയത്. 329 സിക്സുകൾ നേടിയാണ് രോഹിത് ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്. 328 സിക്സുകൾ നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം.
മത്സരത്തിൽ 29 പന്തിൽ 26 റൺസാണ് രോഹിത് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. കൈൽ ജാമിസണിന്റെ പന്തിൽ മൈക്കൽ ബ്രേസ്വെലിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാറിൽ മിച്ചൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 71 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 84 റൺസാണ് മിച്ചൽ നേടിയത്. നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസും നേടി.
ഇന്ത്യൻ ബൗളിങ്ങിൽ ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലൻഡ് പ്ലെയിങ് ഇലവൻ
ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), സക്കറി ഫൗൾക്, ആദിത്യ അശോക്.
Former Indian captain Rohit Sharma has set a world record in ODIs. The hitman has set a new record for the most sixes by an opener in ODIs. This feat came after he hit two sixes in the first match of the three-match ODI series against New Zealand. Rohit achieved this historic feat by hitting 329 sixes. Rohit's achievement has surpassed West Indies legend Chris Gayle's record of 328 sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."