HOME
DETAILS

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

  
January 11, 2026 | 2:15 PM

kuwait first central vehicle auction market salmi road 2026

കുവൈത്ത് സിറ്റി: രാജ്യത്തെ വാഹന വ്യാപാര മേഖലയെ ആധുനികവൽക്കരിക്കുന്നതിനായി കുവൈത്ത് ആദ്യ സെൻട്രൽ വാഹന ലേല വിപണി ആരംഭിക്കാൻ തയ്യാറെടുക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്ന് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പിനായി കുവൈത്ത് അതോറിറ്റി താൽപ്പര്യം ക്ഷണിച്ചു. ജനുവരി 29 ഉച്ചയ്ക്ക് 12 മണി വരെ വിവിധ കമ്പനികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അൽ-അബ്രഖ്, അൽ-നയീം, അൽ-ലിയ എന്നിവിടങ്ങളിലായി ഏകദേശം 5,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ വമ്പൻ വിപണി ഒരുങ്ങുന്നത്. 

അത്യാധുനിക ലേല ഹാളുകൾ, കാർ ഷോറൂമുകൾ, സാങ്കേതിക സേവന കേന്ദ്രങ്ങൾ, വാഹന പരിശോധനയ്ക്കുള്ള തുറന്ന സ്ഥലങ്ങൾ എന്നിവ വിപണിയുടെ പ്രധാന ആകർഷണമായിരിക്കും. നേരിട്ടുള്ള ലേലത്തിന് പുറമെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ ലേലവും അധികൃതർ ഉദ്ദേശിക്കുന്നുണ്ട്. ജഹ്‌റയിൽ നിന്ന് 10 മിനിറ്റ് ദൂരത്തിൽ സാൽമി റോഡിലാണ് വിപണി ഒരുങ്ങുന്നത്. അനധികൃതമായ വാഹന വിൽപ്പന തടയുക, വാഹന വിപണിയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയവയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

ഈ പദ്ധതി 2019ൽ വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു, എന്നാൽ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. 2025 ഒക്ടോബറിൽ നടന്ന ഉന്നതതല യോഗങ്ങൾക്ക് ശേഷം പദ്ധതി വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീലിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Kuwait is set to modernize its automotive trade sector with the launch of its first Central Vehicle Auction Market. Spanning 500,000 square meters across Al-Abrq, Al-Naayem, and Al-Liyah, the project features high-tech auction halls, showrooms, and a digital auction system. The Public-Private Partnership Authority has invited local and international firms to submit interests by January 29, 2026. Strategically located on Salmi Road, the market aims to eliminate informal sales, ensure transparency, and consolidate the car trading industry under one structured, world-class facility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  9 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  9 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  10 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  10 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  10 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  10 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  10 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  10 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  10 days ago