സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള ധനസമാഹരണമായ തഹിയ്യ ഫണ്ട് 30 കോടി രൂപ കവിഞ്ഞു. കാംപയിന്‍ രണ്ട് മാസം പിന്നിടുമ്പോഴാണ്, ഫണ്ട് ശേഖരണം ഇത്രയും എത്തിയത്. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായ വിവിധ വിദ്യാഭ്യാസ, ദഅ് വാ, ജീവകാരുണ്യ പദ്ധതികള്‍ ഉള്‍പ്പെടുത്തി തയാറാക്കപ്പെട്ട പദ്ധതികളുടെ നിര്‍വഹണത്തിലേക്കും ദഅ് വത്തിനൊരു കൈത്താങ്ങായി സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന കൈത്താങ്ങിലേക്കും, ദേശീയ അതര്‍ദേശീയ തലങ്ങളിലെ സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലേക്കുക്കുമായാണ് തഹിയ്യ എന്ന പേരില്‍ സമസ്ത ധന സമാഹരണം നടത്തുന്നത്.
കഴിഞ്ഞദിവസം രാത്രി നടന്ന തഹിയ അവലോകന സദസിലും പ്രാര്‍ത്ഥന സംഗമത്തിലുമായി മാത്രം നാല് കോടി രൂപയാണ് ലഭിച്ചത്. തഹിയ ധനസമാഹരണം ഈ മാസം 30വരെ നീട്ടിയിട്ടുണ്ട്.
പ്രത്യേകം തയ്യാറാക്കിയ തഹിയ്യ മൊബൈല്‍ ആപ്പ് വഴിയാണ് തീര്‍ത്തും സുതാര്യമായ രീതിയില്‍ സമസ്ത ഫണ്ട് സമാഹരിക്കുന്നത്. ഇന്റര്‍നാഷനല്‍ റിസര്‍ച്ച് സെന്റര്‍, കുല്ലിയത്തുല്‍ ഖുര്‍ആന്‍, മള്‍ട്ടി പര്‍പ്പസ് ട്രെയ്‌നിംഗ് സെന്റര്‍, ഫിനിഷിംഗ് സ്‌കൂള്‍, ഹെറിറ്റേജ് മ്യൂസിയം, ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമസ്ത സെന്റിനറി എജ്യു സിറ്റി, വാളയാര്‍, തിരിപ്പൂര്‍ പറങ്കിപ്പേട്ട രാമനാഥപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കെയര്‍ സെന്റര്‍, റീ ഹാബിലിറ്റേഷന്‍ സെന്റര്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ഇ ലേര്‍ണിംഗ് വില്ലേജ്, പഠന വൈകല്യം നേരിടുന്നവര്‍ക്കുള്ള പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ പോകുന്നത്.
The Thahiyya Fund, a fundraiser for the 100th annual grand convention of the Samastha Kerala Jamiatul Ulama, has crossed Rs 30 crore. The fundraiser reached this level after two months of the campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."