HOME
DETAILS

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

  
November 24, 2025 | 3:14 AM

hyderabad doctor found dead after alleged distress over visa rejection

 

ഹൈദരാബാദ്: അമേരിക്കന്‍ വിസ നിരസിച്ചതില്‍ മനം നൊന്ത് ഹൈദരാബാദില്‍ ഒരു യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ഗുണ്ടൂര്‍ ജില്ലയിലെ രോഹിണിയാണ്(38) മരിച്ചത്. യുഎസ് വിസ ലഭിക്കാത്തതിനെ തുടര്‍ന്ന്് കടുത്ത വിഷാദത്തിലായിരുന്നു രോഹിണി. ഹൈദരാബാദിലെ ഫ്‌ളാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങള്‍ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച അവര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്് വീട്ടുവേലക്കാരിയാണ് ഡോക്ടറുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പൊലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഡോക്ടര്‍ വെള്ളിയാഴ്ച രാത്രി അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ കഴിക്കുകയോ സ്വയം കുത്തിവക്കുകയോ ചെയ്തിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുന്നതിനാല്‍ കൃത്യമായ മരണ കാരണം ഇതുവരെ അറിവായിട്ടില്ല.

വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ വിസ നിഷേധത്തെ തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലാണെന്നും രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അമ്മയുടെ വാക്കുകള്‍ 
യുഎസിലെ ജോലിക്കായി മകള്‍ ആഗ്രഹിച്ചിരുന്നുവെന്നും വിസ നിഷേധിക്കപ്പെട്ടതോടെ വിഷാദത്തിലായെന്നുമാണ് ഡോക്ടറുടെ അമ്മ ലക്ഷ്മി പറഞ്ഞത്. ലൈബ്രറികള്‍ അടുത്തുള്ളതിനാല്‍ ഹൈദരാബാദിലെ പദ്മ റാവു നഗറിലായിരുന്നു രോഹിണി താമസിച്ചിരുന്നത്.

ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്യാനായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നതെന്നും ലക്ഷ്മി പറഞ്ഞു. ഇന്ത്യയില്‍ തന്നെ താമസിച്ച് പ്രാക്ടീസ് ചെയ്യാന്‍ താന്‍ രോഹിണിയെ ഉപദേശിച്ചിരുന്നുവെന്നും അമ്മ. എന്നാല്‍, യുഎസില്‍ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം പരിമിതമാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നും മകള്‍ വാദിച്ചു.

വിസ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടയില്‍ നിരാശയും വിഷാദവും രോഹിണിയില്‍ വളരെയധികമുണ്ടായിരുന്നു . വിസ ലഭിക്കാതെ വന്നതോടെ അവള്‍ മാനസികമായി തളര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ചില്‍കല്‍ഗുഡ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

A 38-year-old woman doctor from Guntur district, Rohini, was found dead in her Hyderabad apartment. According to the police, she had been experiencing severe distress after her U.S. visa application was rejected. When she did not respond to knocks on the door, family members broke it open and discovered her. A preliminary police inquiry is awaiting the post-mortem report to confirm the exact cause of death. The body has been handed over to the family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  5 minutes ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  3 minutes ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  7 minutes ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  11 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  35 minutes ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  an hour ago
No Image

ചാറ്റ് ജി.പി.ടി വഴി ചോദ്യപേപ്പർ; കാലിക്കറ്റിൽ വെട്ടിലായത് വിദ്യാർഥികൾ; സിലബസ് ഘടന പരിഗണിക്കുന്നില്ലെന്ന് പരാതി

Kerala
  •  an hour ago
No Image

ജമ്മു മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മുസ്ലിംകള്‍; പ്രവേശനത്തിനെതിരേ ഗവര്‍ണറെ കണ്ട് ബി.ജെ.പി

National
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമചിത്രം ഇന്ന് തെളിയും; വൈകീട്ട് മൂന്നുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം

Kerala
  •  an hour ago
No Image

പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി

latest
  •  an hour ago