HOME
DETAILS

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

  
Web Desk
November 24, 2025 | 7:33 AM

six killed in suicide attack on security complex in peshawar pakistan

ഇസ്‌ലാമാബാദ്: പാകിസ്താന്റെ അർധസൈനിക സേനയുടെ പെഷവാറിലെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അർധസൈനിക സേനയായ ഫെഡറൽ കോൺസ്റ്റാബുലറിയുടെ (എഫ്.സി) സദ്ദാർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്.

പ്രധാന ഗേറ്റിന് മുന്നിലെത്തിയയാൾ സ്വയം പൊട്ടിത്തെറിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സമയം രണ്ടുപേർ കോമ്പൗണ്ടിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥലത്ത് പല തവണ സ്‌ഫോടനമുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.  സംഭവത്തെ തുടർന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

'ആദ്യം മൂന്ന് തീവ്രവാദികൾ ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ചു,' പെഷവാർ ക്യാപിറ്റൽ സിറ്റി പൊലിസ് ഓഫിസർ മിയാൻ സയീദ് അഹമ്മദ് പത്രത്തോട് പറഞ്ഞു.

'ഒരു ബോംബർ ഗേറ്റിൽ സ്വയം പൊട്ടിത്തെറിച്ചു, മറ്റ് രണ്ട് പേർ പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചു, പക്ഷേ എഫ്സി ഉദ്യോഗസ്ഥർ അവരെ വെടിവച്ചു കൊന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

ബാരക്കുകൾ, ആശുപത്രികൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് എന്നിവയെല്ലാം എഫ്.സിയുടെ ആസ്ഥാനത്ത് ഉണ്ട്. ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിവസത്തേക്കുള്ള അസംബ്ലി പ്രധാന കോമ്പൗണ്ടിൽ നടക്കാനിരിക്കെയായിരുന്നു ചാവേറാക്രമണം.

പരുക്കേറ്റവരുടെയെല്ലാം നില തൃപ്തികരമാണെന്ന് ആശുപത്രി വക്താവ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. 
ആശുപത്രിയിലും ഖൈബർ ടീച്ചിംഗ് ആശുപത്രിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദിനപത്രം റിപ്പോർട്ട് ചെയ്തു.

a suicide attacker targeted a security complex in peshawar, pakistan, killing six people and causing widespread panic as authorities launched an investigation into the deadly blast.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  18 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  18 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  18 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  18 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  18 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  18 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  18 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  18 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  18 days ago