ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു
ബൈറൂത്: ലെബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്‌സം അലി ത്വബത്വബായിയെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്.
'ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഹരേത് ഹ്രെയിക് പ്രദേശത്ത് ഇസ്‌റാഈല്‍ വഞ്ചനാപരമായി നടത്തിയ ആക്രമണത്തില്‍ 'മഹാനായ കമാന്‍ഡര്‍' തബതബായി രക്തസാക്ഷിയായിരിക്കുന്നു. ഹിസ്ബുള്ള ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ പദവി വ്യക്തമാക്കാതെയാണ് പ്രതികരണം.
ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബതബായി എന്നാണ് വിവരം.
നവംബര്‍ 24ന് വെടിനിര്‍ത്തല്‍ നടപ്പില്‍ വന്ന ശേഷം വധിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹിസബുല്ല നേതാവാണ് ഇദ്ദേഹം.
ബൈറൂതിന്റെ തെക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ലബനാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാറത് ഹരീക് മേഖലയിലെ കെട്ടിടത്തിന് നേരെ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Scenes from the site of the Israeli airstrike which targeted an apartment in the Dahieh district of Beirut, the capital of Lebanon. pic.twitter.com/5Tu4PMTy6x
— Quds News Network (@QudsNen) November 23, 2025
യു.എസ് മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുമ്പ് ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലവൊന്‍ തലസ്ഥാനത്ത് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരിക്കുന്നത്.
an israeli airstrike in lebanon has reportedly killed a senior hezbollah leader, escalating tensions and raising fresh concerns over growing conflict in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."