HOME
DETAILS

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

  
November 25, 2025 | 11:53 AM

fujairah police prepares for 54th uae national day celebrations

ഫുജൈറ: ഫുജൈറ പൊലിസ്, 54-ാം യുഎഇ ദേശീയ ദിന(ഈദ് അൽ ഇത്തിഹാ​ദ്)ത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ച് ഫുജൈറ പൊലിസ്. ആഘോഷങ്ങൾ സുരക്ഷിതമായി നടത്തുന്നതിനായി ഉന്നതതല സമിതി പ്രത്യേക യോഗം ചേർന്നു. യോ​ഗത്തിൽ, ഫുജൈറയിലെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ അവലോകനം ചെയ്തു.

ഫുജൈറ പൊലിസ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനം അൽ കാബിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യോ​ഗത്തിൽ, വിവിധ വകുപ്പ് മേധാവികളും സ്റ്റേഷൻ ഡയറക്ടർമാരും പങ്കെടുത്തു. കൂടുതൽ ജനങ്ങളെത്താൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിലെ സുരക്ഷാ വിന്യാസങ്ങളും, ഗതാഗത നിയന്ത്രണ രീതികളും ഉദ്യോഗസ്ഥർ വിലയിരുത്തി. താമസക്കാരുടെയും, പൗരന്മാരുടെയും, സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

യുവാക്കളുടെ സുരക്ഷക്ക് പ്രാധാന്യം

യുവാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇലക്ട്രോണിക് ഗെയിമിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയവും പ്രായപരിധിയും സംബന്ധിച്ച നിയമങ്ങൾ സമിതി ചർച്ച ചെയ്തു.  മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നിയമങ്ങൾ പരിഷ്കരിക്കുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമുള്ള മാർ​ഗങ്ങളും യോ​ഗത്തിൽ ചർച്ച ചെയ്തു. 

സുരക്ഷിത ആഘോഷത്തിന് പ്രതിജ്ഞാബദ്ധർ

സേവന നിലവാരവും പ്രവർത്തന സന്നദ്ധതയും ഉയർത്തുന്നതിൽ ഫുജൈറ പൊലിസ് പ്രതിജ്ഞാബദ്ധരാണെന്ന് മേജർ ജനറൽ അൽ കാബി വ്യക്തമാക്കി. അതേസമയം, സുരക്ഷിതവും തടസ്സമില്ലാത്തതുമായ ദേശീയ ദിനാഘോഷങ്ങൾ ഉറപ്പാക്കാൻ പങ്കാളി സ്ഥാപനങ്ങളുമായുള്ള ഏകോപനം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Fujairah Police has initiated comprehensive preparations for the 54th UAE National Day celebrations, ensuring a safe and secure environment for the festivities. A high-level committee meeting was held to review security and traffic arrangements in Fujairah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ വാഹനാപകടം; സുഹൃത്തിനു പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

uae
  •  4 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  12 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  22 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  38 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 hours ago