HOME
DETAILS

In- Depth Story: ഇന്ത്യയോട് അടുക്കുന്നതിന് അനുസരിച്ച് പാകിസ്ഥാനുമായി അകലുന്ന അഫ്ഗാനും താലിബാനും

  
കെ. ഷബാസ് ഹാരിസ്
November 25, 2025 | 4:56 PM

taliban leaders india visit analysis

ഈ കഴിഞ്ഞ ഒക്ടോബര്‍ 9നാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിലെ വിദേശ കാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഏതാണ്ട് ഒരാഴ്ച്ചയ്ക്ക് ശേഷം ഒക്ടോബര്‍ പതിനാറിനാണ് അദ്ദേഹം മടങ്ങുന്നത്. ഈ ഒരാഴ്ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച്ച നടത്താനും, ഇന്ത്യയിലെ മാധ്യമങ്ങളോട് സംവദിക്കാനും, ദാറുല്‍ ഉലൂം ദയൂബന്ദ് സന്ദര്‍ശിക്കാനും താലിബാന്‍ പ്രതിനിധി സമയം കണ്ടെത്തിയിരുന്നു. താലിബാന്‍ സംഘത്തിലെ പ്രതിനിധി തീവ്ര ഹിന്ദുത്വ ആശയം പേറുന്ന 'വിവേകാനന്ദ ഇന്റര്‍നേഷണല്‍ ഫൗണ്ടേഷ'ന്റെ ഒരു പരിപാടിയില്‍ അതിഥിയായി പങ്കെടുത്തതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയത്.
പുരാതന കാലം തൊട്ടേ ഇന്ത്യയുമായി ഏറെ ചേര്‍ന്ന് നിന്നിട്ടുള്ള രാജ്യമാണ് അഫ്ഘാനിസ്ഥാന്‍.  നിര്‍ണ്ണായക ഘട്ടങ്ങളിലൊക്കെ അഫ്ഘാനിനെ സഹായിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഇന്ത്യ. സറഞ്ച്‌ദെലറാം ഹൈവേ, സല്‍മ ഡാം എന്നിവ ഇന്ത്യ അഫ്ഘാനില്‍ പൂര്‍ത്തീകരിച്ച പദ്ധതികളാണ്. കൂടാതെ കാബൂളിലെ അഫ്ഗാന്‍ പാര്‍ല്യമെന്റ് കെട്ടിടം പണിയുന്നതിലും ഇന്ത്യ അഫ്ഗാനിനെ സഹായിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം രണ്ട് ബില്ലിയന്‍ യു.എസ് ഡോളര്‍ ഇന്ത്യ അഫ്ഗാനിലെ വിവിധ വികസന പരിപാടികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. അങ്ങനെ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു രാജ്യത്തെ വിദേശ കാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പുതുമയെന്ത് എന്ന് തോന്നിയേക്കാം. പക്ഷെ, ഇത്തവണ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധി എന്നതിനപ്പുറത്ത് ഇന്ത്യയിലേക്ക് വന്നത് താലിബാന്‍ വക്താവാണ് എന്നതാണ് ഈ സന്ദര്‍ശനം ഇത്രയും ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം. 1996ലും, 2021ലും താലിബാന്‍ അഫ്ഗാനിന്റെ ഭരണം പിടിച്ചെടുത്ത സമയങ്ങളില്‍ ഇന്ത്യ അഫ്ഗാനിലെ എംബസ്സി അടച്ചിടുകയും തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചു വരുത്തിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയൊരു രാജ്യം യുഎന്നിന്റെ യാത്ര വിലക്കില്‍നിന്ന് ഇളവ് തേടി ആമിര്‍ ഖാന്‍ മുത്തഖിയെ ഇന്ത്യയിലേക്ക് സ്വീകരിച്ചിരുത്താന്‍ എന്തായിരിക്കും കാരണം? 
ആവശ്യമുള്ളിടത്തും, ഇല്ലാത്തിടത്തും മുസ്ലിംകളെ 'താലിബാനികള്‍' എന്ന് വിളിച്ചാക്ഷേപിക്കാറുള്ള ഹിന്ദുത്വ വാദികള്‍ ഒറിജിനല്‍ താലിബാനിയെ അവരുടെ സംഘടന പരിപാടിയിലേക്ക് ക്ഷണിച്ചത് എന്തിനാകും? 
ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന ആര്‍.എസ്സ്.എസ്സിന് താലിബാന്‍ എന്ന് തൊട്ടാണ് 'നയതന്ത്ര ബന്ധത്തിന്' ഒപ്പം കൂട്ടാന്‍ പറ്റുന്നവര്‍ ആയി തീര്‍ന്നത്. ഉത്തരം ലളിതമാണ്, താലിബാനും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷവും, ചൈന അഫ്ഗാനിസ്ഥാനിനോട് കൂടുതല്‍ അടുക്കുകയും ചെയ്യുമ്പോള്‍ ഈ കാലമത്രയും ഭീകരവാദത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ താലിബാനിനെ ചേര്‍ത്ത് നിര്‍ത്താതെ കേന്ദ്രസര്‍ക്കാരിന് വേറെ വഴിയില്ല.

2025-11-2522:11:03.suprabhaatham-news.png
 
 

അഫ്ഗാന്‍  പാകിസ്ഥാന്‍ സംഘര്‍ഷം

1893ലാണ് ബ്രിട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്ഥാനും അഫ്ഗാനിസ്ഥാനിന്റെ 2,640 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയെ നിര്‍ണ്ണയിച്ച സുപ്രധാന കരാറില്‍ ഒപ്പ് വെക്കുന്നത്. ബ്രിട്ടീഷ് പ്രതിനിധി സര്‍ മോര്‍ട്ടിമര്‍ ദുറന്തും അന്നത്തെ അഫ്ഗാന്‍ ഭരണാധികാരി അമിര്‍ അബ്ദുര്‍ഹമാന്‍ ഖാനും ചേര്‍ന്നുണ്ടാക്കിയ ഈ അതിര്‍ത്തി ദുറന്ത് ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ സാര്‍ ചക്രവര്‍ത്തിയുടെ കീഴിലെ റഷ്യയില്‍ നിന്ന് തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ഉണ്ടാക്കിയ ഈ കരാര്‍ എന്നാല്‍ കൊളോനിയലിസത്തിന് ശേഷവും നിലനിന്നു. ഈ പുതിയ അതിര്‍ത്തി നിലവില്‍ വന്നതോട് കൂടി അഫ്ഗാനിസ്ഥാനിലെ പ്രബല വര്‍ഗ്ഗമായ പഷ്ടൂണ്‍ വിഭാഗം വിഭജിച്ചു പോകാന്‍ കാരണമായി. അത് പോലെ തന്നെ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ ബലുചിസ്ഥാന്‍ മേഖല പാകിസ്ഥാനിന്റെ കീഴിലാവുകയും ചെയ്തു. 1947ല്‍ പാകിസ്ഥാന്‍ സ്ഥാപിതമായപ്പോള്‍ ദുറന്ത് ലൈന്‍ ഇനി നിലനില്‍ക്കില്ല എന്ന് അഫ്ഗാനിസ്ഥാന്‍ വാദിച്ചു. തങ്ങളുടെ കരാര്‍ ബ്രിട്ടീഷുകാരുമായിട്ടായിരുന്നു എന്നും ബ്രിട്ടീഷുകാര്‍ പോയതോട് കൂടി കരാര്‍ അവസാനിച്ചെന്നുമായിരുന്നു അവരുടെ വാദത്തിന്റെ അടിസ്ഥാനം. എന്നാല്‍ പാകിസ്ഥാന്‍ ദുറന്ത് ലൈന്‍ അതിര്‍ത്തിയായി തന്നെ നിശ്ചയിച്ചു. 
ഈയൊരു കാരണത്താലാണ് പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ യു. എന്നില്‍ പാകിസ്ഥാനെന്ന പുതിയ രാഷ്ട്രത്തെ അഫ്ഗാനിസ്ഥാന്‍ അംഗീകരിക്കാതിരുന്നത്. ഈ അതിര്‍ത്തി തര്‍ക്കം പതിറ്റാണ്ടുകളോളം ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനിന്നു. 2017ല്‍ പാകിസ്ഥാന്‍ ദുറന്ത് ലൈനില്‍ മതില്‍ സ്ഥാപിക്കാന്‍ കൂടി തുടങ്ങിയതിന് ശേഷം അതിര്‍ത്തി മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. നിലവിലും വലിയ രീതിയില്‍ അഫ്ഗാനിസ്ഥാന്‍  പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം 

നിലവില്‍ താലിബാനും പാകിസ്ഥാനും ശത്രുക്കളാണെങ്കിലും താലിബാന്‍ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച രാഷ്ട്രമാണ് പാകിസ്ഥാന്‍. 1979ല്‍ അഫ്ഗാനില്‍ സോവിയറ്റ് അധിനിവേശം ആരംഭിച്ച സമയം അനവധി അഭയാര്‍ഥികളാണ് അഫ്ഗാനില്‍ നിന്നും പാകിസ്ഥാനിലേക്ക് കുടിയേറിയത്. ഇങ്ങനെ കുടിയേറി പാര്‍ത്ത മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് അഫ്ഗാനിലെ സോവിയേറ്റിന് എതിരെ പോരാടാന്‍ പാകിസ്ഥാനിനകത്ത് നിരവധി മുജാഹിദുകളെ അയക്കുന്നതിന് പാകിസ്ഥാനിന്റെ ഐ.എസ്.ഐ പിന്തുണ നല്‍കിയിരുന്നു. അത്തരത്തില്‍ 1994ല്‍ രൂപീകൃതമായ സംഘടനയാണ് താലിബാന്‍. 1996ല്‍ അഫ്ഗാനിസ്ഥാന്‍ ഭരണം സോവിയേറ്റില്‍ നിന്ന് താലിബാന്‍ പിടിച്ചെടുക്കുന്നുണ്ട്. അന്ന് താലിബാനെ അംഗീകരിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു പാകിസ്ഥാനും. പിന്നീട് 2001ല്‍ അഫ്ഗാനില്‍ അമേരിക്കയുടെ അധിനിവേശം നടന്ന സമയം താലിബാന്‍ നേതാക്കള്‍ക്ക് ഒളിത്താവളം നല്‍കിയ രാഷ്ട്രം കൂടിയാണ് പാകിസ്ഥാന്‍. അന്ന് താലിബാനിനെ സംരക്ഷിച്ചതിന് യുഎസ്സിന്റെ വിമര്‍ശനവും പാകിസ്ഥാനിന് കേള്‍ക്കേണ്ടി വരുന്നുണ്ട്.

2025-11-2522:11:09.suprabhaatham-news.png
 
 


2021ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ ഏറിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന താലിബാനായ ടി.ടി.പി (തഹ്രീകി താലിബാന്‍ പാകിസ്ഥാന്‍) നിരവധി അക്രമങ്ങള്‍ പാകിസ്ഥാനിനകത്ത് നടത്താന്‍ തുടങ്ങി. കാബൂളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ടിടിപി അക്രമം നടത്തുന്നതെന്നാണ് പാക് വാദം. ഈ അക്രമ പരമ്പരകള്‍ക്ക് മറുപടിയെന്നോണം അനവധി അക്രമങ്ങള്‍ പാകിസ്ഥാനും അഫ്ഗാനിന് നേരെ നടത്തുകയുണ്ടായി. ദുറന്ത് ലൈനിനെ താലിബാന്‍ ഭരണകൂടവും അതിര്‍ത്തിയായി അംഗീകരിക്കാത്തതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നുണ്ട്. നിലവിലും പരസ്പര അക്രമ പരമ്പരകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

അഫ്ഗാനിന് ചൈനയെയും ഇന്ത്യയെയും വേണം

ഇന്ത്യ പോലെ തന്നെ പുരാതന കാലം തൊട്ടേ അഫ്ഗാനുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന രാജ്യമാണ് ചൈന. ദശലക്ഷക്കണക്കിന് യുഎസ്സ് ഡോളറുകള്‍ അഫ്ഗാനിന് കടമായും, അല്ലാതെയും നല്‍കാന്‍ ചൈന സന്നദ്ധമായിട്ടുണ്ട്. സോവിയേറ്റ് അധിനിവേശത്തിന് ശേഷം ബന്ധത്തിന് ചെറിയ മങ്ങല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും ആ സമയങ്ങളില്‍ പോലും ബന്ധം പൂര്‍ണ്ണമായി നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. യുഎസ്സ് അധിനിവേശ സമയത്ത് ഇന്ത്യയെ പോലെ തന്നെ ചൈനയും അഫ്ഗാനിനെ അകമഴിഞ്ഞ് സഹായിച്ചു. പുതിയ താലിബാന്‍ ഭരണകൂടം വന്ന ശേഷവും ചൈന നയതന്ത്ര ബന്ധത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. അഫ്ഗാനിലെ കോപ്പറും, ലിഥിയവും അടങ്ങുന്ന വിഭവങ്ങളില്‍ ചൈനയിക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് വേണം മനസ്സിലാക്കാന്‍.
2021ല്‍ താലിബാന്‍ അധികാരത്തില്‍ ഏറിയതിന് ശേഷം ഇന്ത്യ എംബസ്സി അടച്ചിടുകയും പൗരന്മാരെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. 2022ല്‍ കാബൂളില്‍ എംബസ്സിക്ക് പകരം ടെക്‌നിക്കല്‍ മിഷന്‍ ആരംഭിക്കുകയും ചെയ്തു. 2025 ഒക്ടോബറിലെ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ഈ ടെക്‌നിക്കല്‍ മിഷന്‍ പൂര്‍ണ്ണ എംബസ്സിയായി മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
താലിബാനിന് നിലവില്‍ പാകിസ്ഥാന്‍ വലിയ വെല്ലുവിളിയായി തുടരുകയാണ്. ഇവിടെയാണ് ഭീകരവാദികള്‍ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിപ്പെട്ട താലിബാന്‍ ചൈനയും, ഇന്ത്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് ഈ വെല്ലു വിളിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. തീവ്ര ഹിന്ദുത്വ ആശയം പിന്തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരച്ചിട്ടില്ലെങ്കിലും, അനൗദ്യോഗികമായി താലിബാനെ അംഗകീരച്ച് കഴിഞ്ഞു. 
അതേ സമയം തന്നെ ചൈന അഫ്ഗാനുമായി കൂടുതല്‍ അടുക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഇന്ത്യ, താലിബാന്‍ ഭരിച്ചാലും അഫ്ഗാനിനോടുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇത്തരത്തില്‍ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ - ചൈന ബന്ധം ശക്തിപ്പെട്ടാല്‍ മേഖലയില്‍ അത് കൂടുതല്‍ ദോഷം ചെയ്യുക പാകിസ്ഥാനാണെന്നും ഇന്ത്യക്ക് നല്ല പോലെ അറിയാം.

Summary: Taliban Foreign Minister Amir Khan Muttaqi’s week-long visit to India in October 2025 drew attention because it marked a rare engagement between New Delhi and the Taliban, a group India has historically avoided. During the visit, Muttaqi met External Affairs Minister S. Jaishankar, interacted with Indian media, visited Darul Uloom Deoband, and even attended an event hosted by the Vivekananda International Foundation, a think tank associated with Hindutva circles. The outreach comes at a time when Afghanistan faces rising tensions with Pakistan over the Durand Line and cross-border militancy, while China is expanding its strategic and economic presence in the region. With Pakistan–Taliban relations deteriorating and China deepening ties with Kabul, both India and the Taliban appear to be reconsidering their diplomatic strategies: the Taliban seeks alternatives to Pakistan, and India aims to prevent Afghanistan from drifting into China’s orbit while managing regional security concerns.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  4 hours ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  4 hours ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  4 hours ago
No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  5 hours ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  5 hours ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  5 hours ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  5 hours ago
No Image

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

International
  •  5 hours ago
No Image

ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ

uae
  •  5 hours ago