HOME
DETAILS

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
November 26, 2025 | 10:43 AM

heavyrainalertonkerala-latestnews

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള  ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു .അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി (Depression )  ശക്തിപ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യത. 

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമര്‍ദ്ദം സെന്‍യാര്‍ (Senyar )  ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയില്‍ കരയില്‍ പ്രവേശിച്ചു. വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്‌തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു 27ാം തീയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിര്‍ത്തി തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (നവംബര്‍ 26) തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക്  സാധ്യത . 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  30 minutes ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  an hour ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  an hour ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  2 hours ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  2 hours ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  3 hours ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  3 hours ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  3 hours ago