എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്
ഷാർജ: ദുബൈയിൽ നടന്ന 19-ാമത് ഏവിയേഷൻ ബിസിനസ് മിഡിൽ ഈസ്റ്റ് അവാർഡ് സമർപ്പണ ചടങ്ങിൽ എയർ അറേബ്യയെ 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തു. വളർച്ച, പ്രവർത്തന കാര്യക്ഷമത, യാത്രക്കാരുടെ സംതൃപ്തി, നവീകരണം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് വിദഗ്ധ ജഡ്ജിങ് പാനൽ ഈ പുരസ്കാരത്തിന് എയർ അറേബ്യയെ തിരഞ്ഞെടുത്തത്.
'ലോ കോസ്റ്റ് എയർലൈൻ ഓഫ് ദി ഇയർ' അവാർഡ് നേടിയത് തങ്ങളുടെ മുഴുവൻ ടീമിന്റെയും കഠിനാധ്വാനത്തിനും സമർപ്പണത്തിനും തെളിവാണെന്ന് എയർ അറേബ്യ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആദിൽ അൽ അലി പറഞ്ഞു. എല്ലാ ടച്ച് പോയിന്റുകളിലും അസാധാരണമായ ഉപയോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധതയും, നെറ്റ്‌വർക്കിലുടനീളം തങ്ങളുടെ ബിസിനസ് മോഡൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന സുസ്ഥിര മൂല്യവും ഇത് പ്രതിഫലിപ്പിക്കുന്നു.
2022ലും 2023ലും ഇതേ അവാർഡ് നേടിയ എയർ അറേബ്യയുടെ വ്യവസായ അംഗീകാരങ്ങളുടെ വർധിച്ചു വരുന്ന പട്ടികയിലേക്ക് ഈ അംഗീകാരം കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. കുറഞ്ഞ ചെലവിലുള്ള എയർലൈൻ മേഖലയിലെ ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന കമ്പനികളിൽ ഒന്നെന്ന നിലയിൽ എയർലൈനിന്റെ സ്ഥാനം ആവർത്തിച്ചുറപ്പിക്കുന്നതാണ് 2025ലെ ഈ വിജയമെന്ന് എയർ അറേബ്യ മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ പറഞ്ഞു.
Summary: Air Arabia wins 'Low-Cost Carrier of the Year' award
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."