HOME
DETAILS

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

  
November 27, 2025 | 2:05 AM

left organizations oppose the central governments new labor code state government is stuck in the draft

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെ, കേരളത്തിൽ കരട് ചട്ടം വിജ്ഞാപനം ചെയ്തതു സ്ഥിരീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. കരട് ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത സമ്മർദമുണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ലെന്നും മന്ത്രി വിശദീകരിച്ചു.

ട്രേഡ് യൂനിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടർനടപടികളിലേക്കു കടക്കൂവെന്നും മന്ത്രി പറഞ്ഞു. തുടർനടപടി സ്വീകരിക്കേണ്ടെന്ന് താനാണ് നിർദേശം നൽകിയത്. കേന്ദ്ര തൊഴിൽ മന്ത്രിയോട് ലേബർ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയിച്ചു. മൂന്നു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ചട്ടം രൂപീകരിച്ചു. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളെയും നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും മന്ത്രി വിശദീകരിച്ചു.

ഇടതു മുന്നണിയോ, സംസ്ഥാനത്തെ ഇടതു ട്രേഡ് യൂനിയനുകളോ അറിയാതെ 2021 ഡിസംബർ 14നാണ് ലേബർ കോഡിന്റെ കരട് ചട്ടം വിജ്ഞാപനം ചെയ്തത്. വിഷയം ചർച്ചചെയ്യാൻ ഇന്ന് ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം  അറിയിക്കും. 
'കേരള കോഡ് ഓൺ വേജസ് റൂൾസ് 2021' എന്ന പേരിലായിരുന്നു കേരളം ചട്ടം വിജ്ഞാപനം ചെയ്തത്. എന്നാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിൽ സർക്കാർ അന്തിമ വിജ്ഞാപനത്തിലേക്ക് കടന്നില്ല. 
ഇടതുമുന്നണിയെയോ  സി.പി.ഐയെയോ അറിയിക്കാതെ ഡൽഹിയിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ രഹസ്യനീക്കം പുറത്തായതും. രണ്ടും മന്ത്രി ശിവൻകുട്ടി ചുമതല വഹിക്കുന്ന വകുപ്പുകളാണെന്നതും ശ്രദ്ധേയം. 

കരട് വിജ്ഞാപനത്തിൽ കേന്ദ്ര ലേബർ കോഡിലെ വിവാദ വ്യവസ്ഥകൾ അതേപടി ഉൾപ്പെടുത്തിയിരുന്നു. മിനിമം വേതനത്തിനും താഴെ തറക്കൂലി (ഫ്‌ളോർവേജ് ) ഏർപ്പെടുത്തുന്ന വ്യവസ്ഥ കേരളത്തിന്റെ കരടിലും ഉൾപ്പെടുത്തിയിരുന്നു.നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് 4 പുതിയ കോഡുകൾ കേന്ദ്രം കൊണ്ടുവന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  8 minutes ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  11 minutes ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  14 minutes ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  29 minutes ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  37 minutes ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  37 minutes ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  an hour ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  an hour ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  an hour ago