പരീക്ഷകൾ കഴിഞ്ഞയുടനെ വിദ്യാർത്ഥികളെ പോകാൻ അനുവദിക്കുക, മൂല്യനിർണയം വേഗത്തിൽ ആക്കുക; സ്‌കൂളുകൾക്ക് പുതിയ നിർദേശങ്ങളുമായി ഖത്തർ
ദോഹ: ഈ അധ്യയന വർഷത്തിലെ (2025-2026) അവസാന സെമസ്റ്റർ പരീക്ഷാ കാലയളവുകളിൽ പൊതുവിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിർദേശങ്ങൾ ഇറക്കി. പരീക്ഷകൾ കഴിഞ്ഞയുടനെ വിദ്യാർത്ഥികളെ പോകാൻ അനുവദിക്കുക, മൂല്യനിർണയം, ഗ്രേഡിംഗ്, തിരുത്തൽ, സർട്ടിഫിക്കറ്റ് വിതരണം എന്നീ പ്രക്രിയകൾ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെ കൃത്യസമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രധാന നടപടികൾ സർക്കുലറിൽ അവതരിപ്പിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾക്കുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനും ചലനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണു പരീക്ഷകൾ പൂർത്തിയാക്കിയ ഉടൻ തന്നെ സ്കൂൾ വിടാൻ സർക്കുലർ വിദ്യാർത്ഥികളെ അനുവദിക്കുന്നത്.
Summary: The Ministry of Education and Higher Education has issued a new circular to improve school operations and ensure a safe environment for students during exams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."