HOME
DETAILS

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

  
November 29, 2025 | 5:28 AM

congress-defends-rahul-mangoottil-cpm-conspiracy-kerala-politics

തിരുവനന്തപുരം: ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം. രാഹുലിനെതിരായ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എം നടത്തുന്ന ഗൂഢാലോചനയാണെന്നും ഇത്തരം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. 

രാഹുലിന്റെ തലമുറയില്‍പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നുവരുന്നത് സി.പി.എം ഭീതിയോടെ കാണുന്നുവെന്നും അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. 

'തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗിക ആരോപണങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു സൂര്യനെല്ലി പീഡനം, ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സോളര്‍ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം പറയുന്നു. സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സര്‍ഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നുവന്നാല്‍ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷര്‍ണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്‍. 


സഭയ്ക്ക് പുറത്തും ചാനല്‍ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം. വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടിക്കടക്കാം. അല്ലെങ്കില്‍ പത്തിതകര്‍ത്ത് കൊല്ലുക, അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോവുക' മുഖപ്രസംഗത്തില്‍ പറയുന്നു.

 

 

Congress weekly defends suspended leader Rahul Mangoottil, alleging CPM is behind a political conspiracy ahead of elections. Editorial cites past “false allegations” in Kerala politics.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  7 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  7 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  7 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  7 days ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  7 days ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  7 days ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  7 days ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  7 days ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  7 days ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  7 days ago