HOME
DETAILS

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

  
November 29, 2025 | 8:30 AM

manaf-murder-case-justice-after-decades-accused-protected-allegations

നിലമ്പൂര്‍: കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫിന്റെ കുടുംബം നടത്തിയ മൂന്നു പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടം. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ സഹോദരീ പുത്രന്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖിനെതിരേ കോടതി വിധി വന്നതോടെ കുടുംബത്തിന്റെ നിയമപോരാട്ടമാണ് വിജയിച്ചത്. സര്‍ക്കാരും പൊലിസ് സംവിധാനവും എതിരായിട്ടും 30 വര്‍ഷമായി കുടുബം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും നീതിയുടെ വിജയമാണെന്ന് മനാഫിന്റെ പിതൃസഹോദരന്‍ പള്ളിപ്പറമ്പന്‍ അബൂബക്കര്‍ പറഞ്ഞു. വെറുതെവിട്ട രണ്ടാം പ്രതിക്കെതിരേ റിവിഷന്‍ സമര്‍പ്പിക്കുമെന്നും 2009ല്‍ വെറുതെവിട്ട പി.വി അന്‍വര്‍ അടക്കമുള്ളവര്‍ക്കെതിരേ ഹൈക്കോടതിയിലെ റിവിഷന്‍ ഹരജിയിലെ നിയപോരാട്ടം തുടരുമെന്നും ഇവര്‍ പറഞ്ഞു. 

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിനു വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മുന്‍ എം.എല്‍.എ പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ 2009 സെപ്റ്റംബര്‍ 24ന് വിചാരണാ കോടതിയായ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. മുന്‍ ഡി.ജി.പി (ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.

കൂറുമാറിയ സാക്ഷിക്കെതിരേ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉയര്‍ത്തിയത്. അന്‍വര്‍ അടക്കമുള്ളവരെ വെറുതെ വിട്ട വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 

കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ ഇടതുപക്ഷ എം.എല്‍.എയായതോടെ 25 വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടിക്കാന്‍ പൊലിസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. 

ഇതോടെയാണ്  രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് നിയമത്തെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ്, കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെ പിടികൂടാനായി മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നിയമപോരാട്ടം ആരംഭിച്ചത്. അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടിസിറക്കി ഇവരെ പിടികൂടാന്‍ 2018ല്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ഷെരീഫും കീഴടങ്ങി.

ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്

കൊവിഡ് കാലത്ത് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ഷെഫീഖിനെ 2020 ജൂണില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ കോടതിയെ കബളിപ്പിച്ച് പ്രതികളായ കബീറും മുനീബും വിചാരണാ കോടതിയായ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നു ജാമ്യം നേടിയതും വിവാദമായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ അബ്ദുല്‍ റസാഖ് എതിര്‍ക്കുമ്പോഴായിരുന്നു നിയമവിരുദ്ധ വഴിയിലൂടെ മഞ്ചേരിയിലെ വിചാരണാ കോടതിയില്‍നിന്നു ജാമ്യം നേടി ജയില്‍മോചിതരായത്.  ഇരുവരുടെയും ജാമ്യഹരജി തള്ളിയ ഹൈക്കോടതി ഇരുവര്‍ക്കും 15,000 രൂപ വീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. ഇതോടെ ജാമ്യം നിഷേധിച്ച വിചാരണാ കോടതി ഇരുവരെയും വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ജാമ്യം നല്‍കിയതിനെതിരേ അബ്ദുല്‍ റസാഖ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ജാമ്യം അനുവദിച്ച മുന്‍ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.


പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയിലായ പ്രതികളെ വിചാരണ ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകുമെന്നും കാണിച്ചുള്ള അന്നത്തെ ഡി.ജി.പി ശ്രീധരന്‍ നായരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാനാകില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ശ്രീധരന്‍ നായര്‍ പ്രോസിക്യൂട്ടറായിരുന്ന കേസിനാണ് പൊതുതാല്‍ര്യമില്ലെന്ന് പറഞ്ഞ് ശ്രീധരന്‍ നായര്‍ തന്നെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിഷേധിച്ചത്.

നീതി നിഷേധത്തിനെതിരേ മനാഫിന്റെ കുടുംബം മലപ്പുറം കലക്ടറേറ്റിനു മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും നീതിസമരം നടത്തിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാതായതോടെ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും റസാഖ് നിര്‍ദേശിക്കുന്ന അഭിഭാഷക പാനലില്‍നിന്നു രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

പ്രമാദമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറിനെയാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതോടെയാണ് ഒളിവില്‍പോയ പ്രതികളുടെ വിചാരണക്കും ശിക്ഷക്കും വഴിയൊരുങ്ങിയത്. 
അബ്ദുല്‍ റസാഖിന് വേണ്ടി നിയമപോരാട്ടം നടത്തിയത് അഭിഭാഷകരായ ആസാദ് ആര്യാടന്‍, മുഹമ്മദ് മുസ്തഫ തയ്യില്‍, എം.പി വിനോദ്, എ. മുംതാസ്, കെ.ടി പ്രവീണ എന്നിവരായിരുന്നു.

 

Decades after the Othayi Manaf murder, the family’s long legal battle brings justice as the prime accused is convicted, amid allegations of witness tampering and official protection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  10 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  10 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  10 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  10 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  10 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  10 days ago
No Image

റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം

qatar
  •  11 days ago
No Image

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം പേര്‍ എസ്‌ഐആര്‍ പട്ടികയില്‍ നിന്നു പുറത്ത്‌ ; ബിഎല്‍ഒയുടെ പിഴവ് കാരണമെന്ന് നാട്ടുകാരുടെ പരാതി

Kerala
  •  11 days ago
No Image

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്; നടപടി പുലര്‍ച്ചെ ഒന്നരക്ക് സയിദ് ഇലാഹി മസ്ജിദിന് സമീപം, സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു

National
  •  11 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  11 days ago