HOME
DETAILS

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

  
Web Desk
November 30, 2025 | 7:02 AM

dysp-umesh-suspended-kerala-sho-suicide-case-action-taken

കോഴിക്കോട്: അനാശാസ്യ കേസില്‍ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി  എ. ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. നാദാപുരം കണ്‍ട്രോള്‍ റൂം ഡി.വൈ.എസ്.പിക്കാണ് വടകര ഡി.വൈ.എസ്.പിയുടെ പകരം ചുമതല. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ഡിവൈ.എസ്.പി അവധിയില്‍ പ്രവേശിച്ചിരുന്നു. അതേസമയം ഉമേഷ് കോഴിക്കോട് ബീച്ച് ജന.ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. 

വടക്കാഞ്ചേരി ഇന്‍സ്‌പെക്ടറായിരിക്കെ പെണ്‍വാണിഭകേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പ്. അന്ന് ഉമേഷിന്റെ കീഴില്‍ എസ്.ഐയായിരുന്നു ബിനുതോമസ്.ഈ സ്ത്രീയുടെ കാര്യം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. 

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാലക്കാട് എസ്.പി ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഉമേഷ് അവധിയില്‍ പ്രവേശിച്ചത്. കോഴിക്കോട് മെഡി.കോളജ് അസി. കമ്മിഷണറായിരുന്ന ഉമേഷിനെ അടുത്തിടെയാണ് വടകരയിലേക്ക് മാറ്റിയത്.

 

Kerala Police suspends Vadakara DYSP A. Umesh following allegations linked to the suicide note of Cherpulassery SHO Binu Thomas, which accuses him of abusing a woman detainee and causing mental harassment. The Home Department reports serious misconduct as the investigation intensifies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്ട്രാറും വിസിയും തമ്മിലുള്ള പോര്: മുൻ രജിസ്ട്രാർക്കെതിരായ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു; വിസി മോഹൻ കുന്നുമ്മലിന് തിരിച്ചടി

Kerala
  •  8 days ago
No Image

എട്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 11,090 ആയി

organization
  •  8 days ago
No Image

കിടപ്പുമുറിയിൽ കുത്തേറ്റ നിലയിൽ ഷേർളി, ഹാളിൽ ജോബിന്റെ മൃതദേഹം; കാഞ്ഞിരപ്പള്ളിയിൽ നാടിനെ നടുക്കിയ അരുംകൊല

crime
  •  8 days ago
No Image

ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്

uae
  •  8 days ago
No Image

മയക്കി കിടത്തിയ ശേഷം മോഷണം; വിവാദ ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറുടെ വീട്ടിൽ നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ്റെ അതിക്രമം

crime
  •  8 days ago
No Image

അവൻ ഇന്ത്യൻ ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല: ചൂണ്ടിക്കാട്ടി മുൻ താരം

Cricket
  •  8 days ago
No Image

ടിക്കറ്റെടുക്കാൻ ഇതിലും നല്ല സമയം വേറെയില്ല! ഇത്തിഹാദിന്റെ 2026 ഗ്ലോബൽ സെയിൽ ആരംഭിച്ചു; ഓഫറുകൾ അറിയാം

uae
  •  8 days ago
No Image

ഖത്തറില്‍ പുതിയ വിനോദ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചു

qatar
  •  8 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  8 days ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  8 days ago