HOME
DETAILS

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

  
November 30, 2025 | 7:29 AM

mla-rahul-mankootathil-arrest-move-sexual-assault-case-police-search

പാലക്കാട്: ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി പൊലിസ്. രാഹുലിന്റെ ഫ്‌ളാറ്റില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. എഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം പാലക്കാട്ടെത്തിയത്. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പൊലിസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം. 

രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ സ്റ്റാഫ് അംഗങ്ങളുടെ കൈവശമെന്നാണ് പൊലിസിന്റെ സംശയം. ഇടയ്ക്ക് ഫോണ്‍ ഓണാക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍ എന്നാണ് പൊലിസിന്റെ നിഗമനം. രാഹുല്‍ കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് തവണ വാഹനം മാറി സഞ്ചരിച്ചെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് വിട്ടതിന് ശേഷം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ടതിന് ശേഷം തിരികെ എത്തിയോ എന്നതില്‍ അവ്യക്തത തുടരുകയാണ്.

രാഹുലിന്റെ വിവരങ്ങള്‍ തേടാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്, ഷാഡോ സംഘങ്ങള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കുറച്ചുസമയം മൊബൈല്‍ ഓണ്‍ ആയിരുന്നു. രാഹുലിന്റെ ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റ് ഫസലും ഇന്നലെ പാലക്കാട്ടെ എം.എല്‍.എ ഓഫീസിന്‍ എത്തിയിരുന്നു. ഇതിനിടെ,കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.

അതേസമയം, പരാതിക്കാരിയായ യുവതിക്കെതിരേ കൂടുതല്‍  തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. സീല്‍ഡ് കവറിലാണ് ഒമ്പത് തെളിവുകള്‍ അടങ്ങിയ രേഖകള്‍ സമര്‍പ്പിച്ചത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരേ പരാതി കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.

അതിനിടെ  ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ കൈമാറിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നെന്ന് യുവതിയുടെ മൊഴി. നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് യുവതിക്ക് നല്‍കിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണെന്നതിനാല്‍ അമിത രക്തസ്രാവത്തിന് വഴിയൊരുക്കി.

അടിയന്തര വൈദ്യസഹായം തേടിയതാണ് അപകടം കുറച്ചതെന്നും മൊഴിയില്‍ പറയുന്നു. സാധാരണഗതിയില്‍ ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് മരുന്നുകള്‍ നിര്‍ദേശിക്കുക. എന്നാല്‍ ഒരു നിര്‍ദേശവും ലഭിക്കാതെയാണ് യുവതിക്ക് മരുന്നെത്തിച്ചു നല്‍കിയത്. ഗുരുതര രക്തസ്രാവമുണ്ടായതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലിസിന് കൈമാറിയിട്ടുണ്ട്. 

 

Kerala Police intensify efforts to arrest MLA Rahul Mankootathil in a sexual assault case, following ADGP instructions. Investigation teams conducted searches at his Palakkad flat and expanded the probe to Coimbatore amid suspicion that he is hiding there. Police also seized the survivor’s phone for forensic analysis as both sides present new evidence.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

crime
  •  3 days ago
No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  3 days ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  3 days ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  3 days ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  3 days ago
No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  3 days ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  3 days ago