ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ വാക്കത്തിയുമായി പാഞ്ഞെത്തി കൊലവിളി
ഉപ്പുതറ: പഞ്ചായത്തിലെ കിഴുകാനം വാർഡിൽ (വാർഡ് 4, പട്ടികവർഗ സംവരണം) മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ.പി. വാസന്തിയെ ഭീഷണിപ്പെടുത്തിയതായി പരാതി. വാക്കത്തിയുമായി എത്തിയ ഒരാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
കണ്ണംപടി മുല്ലയ്ക്ക് സമീപത്ത് വെച്ച് ശനിയാഴ്ച വൈകീട്ട് ആറരയോടെ സംഭവം നടന്നത്.വീട് കയറിയുള്ള പ്രചാരണത്തിന് ശേഷം ജീപ്പിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്ഥാനാർഥി കെ.പി. വാസന്തി. ഈ സമയം ഒരാൾ ബഹളം വെച്ച് വാഹനത്തെ പിന്തുടർന്നു. ജീപ്പ് നിർത്തിയപ്പോൾ, ഇയാൾ പേര് വിളിച്ച് അസഭ്യം പറയുകയും 'കൊല്ലുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൈവശം വാക്കത്തി കണ്ടതിനെത്തുടർന്ന് സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്നവരും ഭയന്ന് വാഹനം ഓടിച്ചുപോവുകയായിരുന്നു.
സംഭവത്തിൽ സ്ഥാനാർഥി വാസന്തി ഇലക്ഷൻ കമ്മീഷനും ഉപ്പുതറ സി.ഐ.ക്കും പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് മുല്ലപതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജിനെതിരേ ഉപ്പുതറ പൊലിസ് കേസെടുത്തു.ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."