രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ലഭിച്ച പുതിയ പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്ന് ഉച്ചയ്ക്ക് 12.47നാണ് പരാതി ലഭിച്ചതെന്നും അപ്പോള്‍ തന്നെ ഡിജിപിക്ക് കൈമാറിയെന്നും വര്‍ക്കിങ് പ്രസിഡന്റ് അനില്‍ കുമാര്‍ പ്രതികരിച്ചു. നിയമം നിയമപരമായി തന്നെ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിന് പുറത്ത് ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. മുറിയില്‍ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി അയച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടും ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചതായും ഒരു മാസത്തിന് ശേഷം വീണ്ടും മെസേജ് അയച്ച് തുടങ്ങിയെന്നും അവര്‍ ആരോപിക്കുന്നു.
രാഹുല്‍ വിവാഹം വാഗ്ദാനം നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചല്ല. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് പിന്നാലെ കുടുംബം ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താം എന്ന് പറഞ്ഞെങ്കിലും രാഹുല്‍ അതില്‍ നിന്ന് പിന്മാറി. നിലവില്‍ രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിക്ക് സമാനമായ പരാതിയാണ് ഇതിലും ഉന്നയിച്ചിരിക്കുന്നത്. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
A new complaint against Rahul was received this afternoon and has been forwarded to the DGP, according to KPCC. The party leadership stated that the matter will be reviewed through official channels and appropriate action will follow based on the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."