HOME
DETAILS

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

  
Web Desk
December 02, 2025 | 3:27 PM

indonesia floods and landslides death toll exceeds 700 as rescue operations continue across affected regions

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 708 ആയി ഉയർന്നതായി ദുരന്തനിവാരണ ഏജൻസി. അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുന്നതിനും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നതിനുമുള്ള ശ്രമം ഊർജ്ജിതമാക്കിയതായാണ് വിവരം.

ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിലാണ് ഏജൻസി മരണസംഖ്യ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയിലെ ദുരന്തത്തിൽ 708 പേർ കൊല്ലപ്പെട്ടതായാണ് ഏജൻസി സ്ഥിരീകരിച്ചത്. എന്നാൽ, നേരത്തെ ഏജൻസിയുടെ വെബ്‌സൈറ്റിൽ 753 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വ്യത്യാസത്തിനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

തെക്കുകിഴക്കൻ ഏഷ്യയിൽ മാസങ്ങളായി പ്രതികൂലമായ കാലാവസ്ഥ തുടരുകയാണ്. മേഖലയിലെ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി ഏകദേശം 900-ഓളം പേരാണ് അടുത്തിടെ കൊല്ലപ്പെട്ടത്. ഫിലിപ്പീൻസിലും വിയറ്റ്നാമിലും തുടർച്ചയായ ചുഴലിക്കാറ്റുകളും മറ്റ് പ്രദേശങ്ങളിൽ നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കവും വ്യാപക ദുരിതം വിതച്ചിട്ടുണ്ട്.

സുമാത്രയിലെ വനനശീകരണമാണ് മരണസംഖ്യ ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്നെന്ന് പരിസ്ഥിതി വിദഗ്ധരും പ്രാദേശിക ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.

റോഡുകൾ വൃത്തിയാക്കുക, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കുക, കര, കടൽ, വായു മാർഗങ്ങൾ വഴി ദുരിതബാധിതർക്ക് സഹായം വിതരണം ചെയ്യുക എന്നിവയ്ക്കാണ് ദുരന്ത ഏജൻസി നിലവിൽ പ്രഥമ പരിഗണന നൽകുന്നത്.

"ലോജിസ്റ്റിക്സ് വിതരണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ഇന്തോനേഷ്യൻ ദുരന്ത ഏജൻസി വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. ദുരന്തം വിതച്ച പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണ്.

heavy floods and landslides in indonesia have claimed over 700 lives, leaving many injured and homeless. authorities and rescue teams are working tirelessly to evacuate survivors and provide relief. emergency response continues amid warnings of further rainfall. humanitarian agencies are coordinating to supply food, water, and medical aid to the hardest-hit communities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  7 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  7 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  7 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  7 days ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  7 days ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  7 days ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  7 days ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  7 days ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  7 days ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  7 days ago