കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്‍പ്പറേഷനിലെ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്.
പണം ആവശ്യപ്പെട്ട് സിഡിഎസ് ഭാരവാഹി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ശബ്ദസന്ദേശം പുറത്തായി. ഇതോടെയാണ് പണപ്പിരിവ് വിവരം നാട്ടുകാരറിയുന്നത്. നാളെ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.
എഡിഎസ് ചെയര്‍പേഴ്‌സണ്‍ തന്നെ വിളിച്ചെന്നും, ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപവീതം നല്‍കണമെന്നുമാണ് സന്ദേശം. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെയാണ് സമീപിക്കേണ്ടതെന്നും സിഡിഎസ് ഭാരവാഹി പറയുന്നുണ്ട്.
അതേസമയം തന്റെ അറിവോടെയല്ല പണപ്പിരിവെന്ന് ജാരിയത്ത് പ്രതികരിച്ചു. മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണായിരുന്നു ജാരിയത്ത്.
kudumbashree units allegedly asked for 500 rupees each to fund the ldf candidate’s reception in kollam corporation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."