ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ
ചെറിയ പരിചരണത്തോടെ വീട്ടില്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്ന ചെടിയാണ് സീസീ പ്ലാന്റ് (The ZZ plant). ബുഷ് ചെടിക്ക് സമാനമായി വളരുന്ന ഇവ ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ ചെയ്യുന്നവര്‍ ഇന്ന് ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഭേദമെന്യേ സീസീ പ്ലാന്റ് പൂന്തോട്ടങ്ങളില്‍ ഇന്ന് ഇടം പിടിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ പ്ലാന്റ്‌സ് ഇഷ്ടപ്പെടുന്ന മിക്കവരുടെ കയ്യിലും സാമിയ അല്ലെങ്കില്‍ സീസീ പ്ലാന്റ് ഉണ്ടാകും. സീസീ പ്ലാന്റിന്റെ പുതിയ ഇനമാണ് 'സീസീ ബ്ലാക്ക്' അല്ലെങ്കില്‍ 'സീസീ റാവന്‍'. തളിരിലകള്‍ പച്ച നിറത്തിലാണെങ്കിലും ക്രമേണ ഇരുണ്ട നിറമായി മാറുന്നു എന്നതാണ് ഈ ചെടിയുടെ ഭംഗി.
കിടപ്പുമുറിയില്‍ വളര്‍ത്തുന്നതിന്റെ ഗുണങ്ങള്‍ അറിയാം: ഓക്‌സിജനെ പുറത്തുവിടുന്നു എന്നതാണ് സീസീ പ്ലാന്റിന്റെ ഏറ്റവും വലിയ ഗുണം. പകല്‍ സമയങ്ങളില്‍ മാത്രമല്ല രാത്രിയിലും ഓക്‌സിജനെ പുറത്തുവിടാന്‍ പ്ലാന്റിന് സാധിക്കും. മുറിക്കുള്ളില്‍ ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതു വഴി വായു ശുദ്ധീകരിക്കുന്നു. വിഷവാതകങ്ങളായ ടോളുവെയ്ന്‍, ബെന്‍സീന്‍ തുടങ്ങിയവയെ ചെറുക്കാന്‍ സീസീ പ്ലാന്റിന് കഴിവുണ്ടെന്ന് നാസ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും.
ഉറക്കം മികച്ചതാക്കാനും ഇവ സഹായിക്കും. ശുദ്ധമായ വായുവും ശാന്തമായ അന്തരീക്ഷവും ഉണ്ടാവുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു. പ്രകാശം വേണ്ട എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സീസീ പ്ലാന്റ്. ചെറിയ പ്രകാശത്തിലും ഇവ വളരും. മറ്റൊന്ന് സമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നതാണ്.
മുറിക്കുള്ളില്‍ പച്ചപ്പ് നിലനിര്‍ത്തുന്നത് സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ നല്ല മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു. വളരെ കുറച്ചു മാത്രം വെള്ളവും വെളിച്ചവും മതി സീസീ പ്ലാന്റിന്. എന്നും നനയ്‌ക്കേണ്ടതില്ല എന്നതിനാല്‍ത്തന്നെ ഇതിന്റെ പരിപാലനം വളരെ എളുപ്പമാണ്.
The ZZ plant is an easy-to-maintain indoor and outdoor ornamental plant that has become a popular choice among home gardeners, especially the unique ‘ZZ Black’ or ‘ZZ Raven’ variety whose green leaves gradually turn dark. It is particularly valued for bedroom placement because it releases oxygen both day and night, helps purify indoor air by removing toxins like toluene and benzene—as confirmed by NASA studies—and keeps the room fresh. The plant also promotes better sleep by improving air quality and creating a calm atmosphere, reduces stress by adding greenery to indoor spaces, and supports better mental well-being. Requiring very little water, light, and attention, the ZZ plant remains one of the easiest houseplants to care for.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."