HOME
DETAILS

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

  
December 04, 2025 | 5:58 AM

Sandeep Sharma has opened up about the reason why Gautam Gambhir is giving more chances to Harshid Rana

ഇന്ത്യൻ പേസർ ഹർഷിദ് റാണക്ക് ഗൗതം ഗംഭീർ കൂടുതൽ അവസരം നൽകുന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം സന്ദീപ് ശർമ്മ. മികച്ച പേസർമാരെ മറികടന്നുകൊണ്ട് റാണക്ക് അവസരം നൽകുന്നതിനെതിരെ ഗംഭീറിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദീപ് ശർമ്മ ഗംഭീർ റാണയെ പിന്തുണക്കുന്നതിന്റെ കാരണത്തെക്കുറിച്ച് സംസാരിച്ചത്. 

''ഒരു താരത്തിന്റെ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞാൽ അത് വളർത്തിയെടുക്കാനായി സെലക്ടർമാർ മതിയായ സമയം നൽകും. ഇതാണ് ഹർഷിദ് റാണയുടെ കാര്യത്തിൽ നടന്നത്. അദ്ദേഹം മികച്ച വേഗതയിൽ പന്തെറിയുന്നു. നല്ല ഉയരവും ശക്തമായ ശരീര ഘടനയും അദ്ദേഹത്തിനുണ്ട്. കുറച്ചു വർഷങ്ങൾ അവസരം നൽകിയാൽ അദ്ദേഹത്തിന് മികച്ച ബൗളർ ആയി മാറാൻ സാധിക്കും'' സന്ദീപ് ശർമ്മ പറഞ്ഞു. 

2024ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടി താരം തിളങ്ങിയിരുന്നു. ഇതോടെ ഇന്ത്യൻ താരത്തിനും സ്വന്തമാക്കാൻ സാധിക്കാത്ത അപൂർവനേട്ടവും റാണ നേടിയിരുന്നു.

മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നിലധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായാണ് റാണ മാറിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20മത്സരത്തിൽ ആയിരുന്നു റാണ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ താരം മൂന്ന് വിക്കറ്റ് നേടി.  ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ പെർത്തിൽ നടന്ന അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലും റാണ മൂന്ന് വിക്കറ്റ് നേടിയിരുന്നു. 

അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 

രണ്ടാം മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി. ഡിസംബർ ആറിനാണ് പരമ്പരയിലെ അവസാന മത്സരം. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും. 

Indian pacer Sandeep Sharma has opened up about the reason why Gautam Gambhir is giving more chances to Indian pacer Harshid Rana. There has been a lot of criticism against Gambhir for giving Rana a chance by passing over better pacers. It is in this context that Sandeep Sharma spoke about the reason why Gambhir is supporting Rana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  an hour ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  an hour ago
No Image

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

uae
  •  an hour ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  2 hours ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  2 hours ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  2 hours ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  2 hours ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  2 hours ago