HOME
DETAILS

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

  
Web Desk
December 04, 2025 | 8:22 AM

shashi tharoor criticizes parliamentary disruptions says democracy pays the price

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിലൂടെ പ്രതിപക്ഷം ഉത്തരവാദിത്വം മറക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു.

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെക്കുറിച്ചുള്ള (എസ്.ഐ.ആര്‍) ചര്‍ച്ച കൂടാതെ നടപടികള്‍ തുടരാന്‍ പ്രതിപക്ഷം വിസമ്മതിച്ചതും അത്തരമൊരു ചര്‍ച്ച അനുവദിക്കാന്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതും ലോക്സഭയുടെ ആദ്യ രണ്ട് ദിവസങ്ങള്‍ നഷ്ടപ്പെടുത്തി.- തരൂര്ഡ ലേഖനത്തില്‍ പറയുന്നു. 

ഇതൊരു പുതിയ പ്രശ്നമല്ല. തടസ്സപ്പെടുത്തലിന്റെ തന്ത്രങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു, ഓരോ കക്ഷിയും തങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിക്കാന്‍ മുമ്പുണ്ടായിരുന്നവര്‍ക്ക് നേരെ ചൂണ്ടുന്നു. യുപിഎ ഭരണ കാലത്ത് ബിജെപി പാര്‍ലമെന്റിനെ തടസ്സപ്പെടുത്തി, 15-ാം ലോക്സഭയുടെ സമയത്തിന്റെ 68 ശതമാനമാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍, പ്രതിപക്ഷത്ത്, ഇന്ത്യാ ബ്ലോക്ക് അതേ ശൈലി സ്വീകരിച്ചു സര്‍ക്കാര്‍ കൂടിയാലോചിക്കാനോ ചര്‍ച്ച ചെയ്യാനോ വിസമ്മതിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അവര്‍ തടസ്സപ്പെടുത്തലിനെ ന്യായീകരിക്കുന്നത്. മിഷനറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന സുവര്‍ണ്ണ നിയമം - 'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് അവരോടും ചെയ്യുക' എന്നതിനെ  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ മാക്‌സിം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. 'അവര്‍ നിങ്ങളോട് എന്തു ചെയ്തുവോ അത് അവരോടും ചെയ്യുക.' എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം സ്വീകരിക്കുന്ന നിലപാട്. അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി. 

മുന്‍പ് പാര്‍ലമെന്റ് തടസപ്പെടുത്തിയവര്‍ ഇന്ന് അതിന്റെ കാവല്‍ക്കാരായി നില്‍ക്കുന്നു. ഇന്ന് അത് തടസപ്പെടുത്തുന്നവര്‍ നാളെ അധികാരത്തിലെത്തുമ്പോള്‍ സഭാനടപടികള്‍ തടസപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവയും വീണ്ടും തിരിച്ചറിഞ്ഞേക്കാം. ഇവിടെ പ്രശ്‌നം ഒരു സ്തംഭനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന പാര്‍ലമെന്റാണ്, തുടര്‍ച്ചയായി മനഃപ്പൂര്‍വം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതാണ്.-തരൂര്‍ പറയുന്നു.

ചര്‍ച്ചയില്ലാതെ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളില്‍ റബ്ബര്‍ സ്റ്റാംപായും പ്രഖ്യാപനങ്ങള്‍ക്കുള്ള നോട്ടസ് ബോര്‍ഡായും പാര്‍ലമെന്റിനെ മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന വിമര്‍ശനവും അദ്ദേഹം ലേഖനത്തില്‍ ഉന്നയിക്കുന്നു. എല്ലാ ദിവസവും പാര്‍ലമെന്റ് യോഗത്തിനെത്തിയിരുന്ന നെഹ്രുവില്‍ നിന്ന് വിപരീതമായി വല്ലപ്പോഴും സഭയില്‍ പ്രത്യക്ഷപ്പെട്ട് മാറി നില്‍ക്കുകയാണ് മോദിയെന്ന പരിഹാസവും ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനും നിയമങ്ങള്‍ പാസാക്കാനുമായി പാര്‍ലമെന്റിനെ കാണുന്ന ഭരണകക്ഷി, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാനും തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിപക്ഷവും തങ്ങളുടെ പാര്‍ലമെന്ററി ഉത്തരവാദിത്വം മറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെ ഗവണ്‍മെന്റിനെ പ്രതിരോധിക്കുന്നതിന് പകരം നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

പരസ്പര പൂരകങ്ങളെന്നതിനപ്പുറം ശത്രുക്കളായാണ് ഇരുവിഭാഗവും കരുതുന്നതുകൊണ്ട് തന്നെ ചര്‍ച്ചകള്‍ക്ക് ഇടമില്ലാതായെന്നും തരൂര്‍ പറയുന്നു.

നിലവില്‍ താന്‍ പറയുന്നത് സര്‍ക്കാരിനെ പ്രീണിപ്പിക്കാനാണെന്ന് പറയുന്നവരുണ്ടാകാം. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നതിനെതിരെ എല്ലാക്കാലവും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് താന്‍. സര്‍ക്കാറിന്റെ ഭാഗമായിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോളും അത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. 

shashi tharoor strongly criticized the ongoing disruptions in parliament, stating that the institution is trapped in repeated deadlocks and it is democracy that ultimately pays the price.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 hours ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 hours ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 hours ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 hours ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 hours ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  2 hours ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  3 hours ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  3 hours ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  3 hours ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  3 hours ago