യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ
ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വിസുകള്‍ ഇന്നും പണി മുടക്കും. സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങുമെന്നാണ് സൂചന. ഇന്‍ഡിഗോയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കനത്ത പ്രതിഷേധവും തുടരുകയാണ്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിക്കുന്നത്. രാത്രി 9.40ന് റാസല്‍ഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന് രാവിലെ 4.15 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട്7.15 ന് പുറപ്പെടുമെന്ന് അറിയിച്ചു. രാവിലെ 10 മണിക്ക് പുറപ്പെടുമെന്നായി പിന്നീട്. ഒടുവില്‍ യാത്ര റദ്ദാക്കിയ വിവരം നല്‍കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ച് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
രാജ്യത്തെ പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ വലയുകയാണ്. ബുക്ക് ചെയ്ത വിമാനയാത്ര നടക്കാത്ത അവസ്ഥയാണ്. അതിനിടെ, വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറക്കുമെന്ന് ഇന്‍ഡിഗോ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്നാണ് അറിയിപ്പ്. സര്‍വീസുകള്‍ സാധാരണ നിലയിലെത്താന്‍ 2026 ഫെബ്രുവരി ആകുമെന്ന് ഡി.ജി.സി.എ അറിയിക്കുന്നു.
ഡല്‍ഹിയുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വിസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്‍ഡിഗോയുടെ 550ലധികം സര്‍വിസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. വിമാനത്താവളങ്ങളില്‍ പലയിടത്തും യാത്രക്കാര്‍ ബഹളംവച്ച് പ്രതിഷേധിച്ചു. ഡി.ജി.സി.എയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സര്‍വിസുകള്‍ മുടങ്ങാന്‍ പ്രധാന കാരണം.ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂള്‍ മാറ്റവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ വിമാന സര്‍വിസുകളെ സാരമായി ബാധിച്ചു.
ബുധനാഴ്ച ഇന്‍ഡിഗോയുടെ 200 സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. മൂന്നാം ദിവസമായ ഇന്നലെ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസുകള്‍ മുടങ്ങി. കൊല്‍ക്കത്തയില്‍ 19 സര്‍വിസ് മുടങ്ങി. 154 സര്‍വിസുകള്‍ വൈകി. സഊദിയിലെ മദീനയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള സര്‍വിസ് ബോംബ് ഭീഷണി മൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നതെന്ന് പൈലറ്റ് അറിയിച്ചു.
വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ ഇന്നലെ റദ്ദാക്കിയത്. 20 വര്‍ഷം ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഇതില്‍ 19.7 ശതമാനം വിമാനങ്ങള്‍ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 35 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവായിരുന്നു ഇത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡിജിസിഎയും മുതിര്‍ന്ന ഇന്‍ഡിഗോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്.
indigo flight services continue to be disrupted as ongoing protests intensify. according to dgca, it may take up to two months for operations to return to normal. latest updates on delays and travel impact.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."