HOME
DETAILS

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

  
December 07, 2025 | 3:07 AM

kovalam accident biker dies after crashing into parked lorry

 

തിരുവനന്തപുരം: കോവളം ജങ്ഷന് സമീപത്ത് ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ വി.പി വിനീഷ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ കോവളം ട്രാഫിക് സിഗ്‌നലിന് കഴിഞ്ഞുള്ള  സ്ഥലത്തായിരുന്നു അപകടം. സ്വകാര്യ നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസറായിരുന്നു വിനീഷ്.

ഇതുമായി ബന്ധപ്പെട്ട് പെരുമ്പഴൂതൂരില്‍ നിന്ന് ചാക്ക ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് സിമെന്റ് കയറ്റിവന്ന ലോറി ടയര്‍ പഞ്ചറായി റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇതിന് പിന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറി ആയിരുന്നു അപകടം. ലോറിയുടെ അടിഭാഗത്തേക്കു തെറിച്ച് വീണ വിനീഷിനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തലക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.

A 28-year-old man, V.P. Vineesh from Punnakkad, Perumpazhuthoor, Neyyattinkara, died after his bike crashed into the rear of a lorry parked on the bypass near Kovalam Junction. The accident occurred around 9 a.m., shortly past the Kovalam traffic signal. Vineesh worked as a supervisor in a private construction company.

He was travelling from Perumpazhuthoor towards Chakka when he hit the lorry, which had been parked on the roadside due to a tyre puncture after bringing cement from Tamil Nadu. Losing control, the bike rammed into the back of the lorry, and Vineesh was thrown underneath it. He was rushed to a private hospital with severe head injuries but succumbed to his wounds by evening.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  14 hours ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  15 hours ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  15 hours ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  16 hours ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  16 hours ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  16 hours ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  16 hours ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  16 hours ago
No Image

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

National
  •  9 hours ago