HOME
DETAILS

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

  
December 07, 2025 | 1:35 PM

Argentine legend Lionel Messi has spoken about his experience at Barcelona

സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ എത്തിയ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിൽ കളിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും എന്നാൽ ബാഴ്‌സയിലേക്ക് പോയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നാണ് മെസി പറഞ്ഞത്. താൻ സ്വപ്നത്തിൽ പോലും ബാഴ്‌സലോണയിൽ കളിക്കുമെന്ന് കരുതിയില്ലെന്നും മെസി പറഞ്ഞു. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസി. 

''എന്റെ ബാല്യകാല സ്വപ്നം ന്യൂവെൽസിന്റെ ഫസ്റ്റ് ടീമിൽ  കളിക്കുകയെന്നതായിരുന്നു. ഞാൻ സ്റ്റേഡിയങ്ങളിൽ പോവുമായിരുന്നു. ഒരു പ്രൊഫഷണലാകണമെന്ന് ഞാൻ സ്വപ്നം കണ്ടു. 13 വയസുള്ളപ്പോൾ ഞാൻ പുറത്തു പോയതും ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചതും ഇതിന് ശേഷം സംഭവിച്ച കാര്യങ്ങളെല്ലാം എന്റെ ജീവിതം പൂർണമായും മാറ്റി. എന്റെ സ്വപ്നത്തിൽ പോലും ഞാൻ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒന്നായിരുന്നു ഇത്. എനിക്ക് സ്വപ്നം കാണാൻ സാധിക്കുന്ന എന്തിനേക്കാളും വലുതായി ഞാൻ ജീവിച്ചു'' ലയണൽ മെസി പറഞ്ഞു. 

സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് പോവുന്നതിന് മുമ്പായി മെസി ന്യൂവെൽസ് ഓൾഡ് ബോയ്‌സ് അക്കാദമിയുടെ ഭാഗമായിരുന്നു. തന്റെ പതിമൂന്നാം വയസിലാണ് മെസി ബാഴ്‌സലോണയിൽ എത്തിയത്. ബാഴ്സക്കൊപ്പം ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയർത്തിയത്.

2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് പിഎസ്ജിയിലേക്ക് കൂടുമാറിയത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാൻ നിർബന്ധിതനായത്. ബാഴ്സലോണക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും ആണ് മെസി നേടിയിട്ടുള്ളത്. 

പിഎസ്ജിയിൽ രണ്ട് സീസണിൽ ബൂട്ട് കെട്ടിയ മെസി 2023ൽ ഇന്റർ മയാമിയിലേക്കും ചേക്കേറി. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു.

Argentine legend Lionel Messi has spoken about his experience at Spanish club Barcelona. He said that playing for his boyhood club Newell's Old Boys was his dream, but going to Barcelona changed his life. Messi said that he never dreamed that he would play for Barcelona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  8 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago