കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് കോളേജിനകത്ത് കാട്ടുപന്നിയുടെ ആക്രമണം. ബാലുശ്ശേരി സംസ്‌കൃത കോളേജ് വളപ്പിൽ കഴിഞ്ഞ ദിവസം വൈകീട്ട് 3.30-ഓടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ, കോളേജിലെ അധ്യാപകനായ മനോജ് കുമാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കോളേജ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച കാട്ടുപന്നി, കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്ന അധ്യാപകന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ലൈബ്രറിയിൽ നിന്ന് ഓഫിസിലേക്ക് വരികയായിരുന്നു മനോജ് കുമാർ. ഭാഗ്യവശാൽ, മനോജ് കുമാർ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ പന്നി നേരെ ചെന്ന് ചുമരിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അത് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു.
ഈസമയം വിദ്യാർഥികൾ ആരും പുറത്തില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ബാലുശ്ശേരി ടൗണിനോട് ചേർന്നാണ് ഈ സംസ്‌കൃത കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജ് പരിസരമാകെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇവിടെ മൃഗങ്ങൾ താവളമാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
A wild boar attacked a teacher, Manoj Kumar, at Balussery Sanskrit College in Kozhikode, Kerala, on December 8, 2025. The incident occurred around 3:30 pm when the boar suddenly appeared and charged at the teacher, who narrowly escaped injury.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."