HOME
DETAILS

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

  
Web Desk
December 09, 2025 | 9:51 AM

Supreme Court rejects Keralas request to extend SIR deadline

ഡൽഹി: കേരളത്തിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനുള്ള ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തെ തന്നെ ഈ മാസം 18 വരെയാണ് എസ്ഐആർ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകിയിരുന്നു. ഈ തീയതിക്കുള്ളിൽ ഫോമുകൾ സമർപ്പിക്കാൻ ശ്രമിക്കണമെന്നും സമയം നീട്ടി നൽകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേസ് 18ന് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് എസ്ഐആർ ജോലികൾ തിടുക്കപ്പെട്ട് തീർക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചുകൊണ്ടാണ് സംസ്ഥാനം സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നത്. നേരത്തെ തന്നെ ഈ ആവശ്യം മുൻനിർത്തിക്കൊണ്ട് സംസ്ഥാനത്തിന് ഡിസംബർ നാലിൽ നിന്നും പതിനൊന്നിലേക്കും പിന്നീട് 18 വരെയും ഫോമുകൾ സമർപ്പിക്കാൻ സമയം നീട്ടി നൽകിയിരുന്നു എന്നാൽ 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയായിരുന്നു.

രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ സർക്കാർ വാദത്തെ എതിർക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം സമയം നീട്ടി നൽകാമെന്നുമാണ് വിശദീകരണം നൽകിയത്. 97.42 ശതമാനം എന്യൂമറേഷൻ ഫോം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമയം നീട്ടി നൽകേണ്ടതിൽ നിന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  an hour ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  an hour ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  2 hours ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  2 hours ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  3 hours ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  3 hours ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 hours ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 hours ago